സൽമാനും ചിയാനും മുന്നിൽ നെഞ്ചുവിരിച്ച് ലാലേട്ടൻ; ബുക്ക് മൈ ഷോയിൽ 24 മണിക്കൂറിൽ വിറ്റത് റെക്കോർഡ് ടിക്കറ്റുകൾ

ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ബോക്സ് ഓഫീസിൽ ഇന്നുവരെ കാണാത്ത കുതിപ്പ് നടത്തുകയാണ് മലയാള ചിത്രമായ 'എമ്പുരാൻ'. മോഹൻലാൽ നായകനായി എത്തിയ ചിത്രം വിവാദങ്ങൾക്കിടയിലും കളക്ഷനിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം 100 കോടി നേടിക്കഴിഞ്ഞു. പല തിയേറ്ററുകളിലും മാരത്തോൺ ഷോകളാണ് സിനിമയ്ക്കായി നടത്തുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സിനിമയെ തേടി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്. 345.11K ടിക്കറ്റാണ് സിനിമ വിറ്റഴിച്ചത്. ഇത് എമ്പുരാനൊപ്പം റിലീസ് ചെയ്ത മറ്റു സിനിമകളെക്കാൾ കൂടുതലാണ്. വിക്രം ചിത്രമായ വീര ധീര സൂരൻ 24 മണിക്കൂറിൽ 117.6K ടിക്കറ്റ് വിറ്റപ്പോൾ സൽമാൻ ചിത്രമായ സിക്കന്ദർ 121.02K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റത്. തെലുങ്ക് ചിത്രമായ മാഡ് സ്‌ക്വയർ എന്ന സിനിമയ്ക്കും എമ്പുരാനൊപ്പം എത്താനായില്ല. 150K ടിക്കറ്റ് ആണ് മാഡ് വിറ്റുതീർത്തത്. ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയോളം ഇപ്പോള്‍ എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്.

Number of Tickets sold on BookMyShow in the last 24 Hours⭐️ #Empuraan 345.11 🔥👌⭐️ #Sikandar 121.02K ⭐️ #VeeraDheeraSooran 117.6K⭐️ #Chhaava 34.38K⭐️ #TheDiplomat 21.28K ⭐️ #CourtStateVsANobody 7.94K pic.twitter.com/i01HcU5qqd

മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയതെന്നാണ് കണക്കുകള്‍. ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്. അതേസമയം, ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്‌നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

29/03/2024 BMS Sales of last 24 hoursDay - 3______#Empuraan - 345.11K 🔥🔥🔥#VeeraDheeraSooran2 - 117.71K👍👍Day - 2_______#MADSqaure - 150.06K💥💥💥#Robinhood - 26.83K👎 pic.twitter.com/jvtAnuGYc1

ഈ വേളയില്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ മണിക്കൂറില്‍ 28.29 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

Content Highlights: Empuraan surpasses Sikandar and Veera Dheera Sooran in book my show

To advertise here,contact us