ഷാരൂഖുമല്ല വിജയ്‌യുമല്ല, ഒരേയൊരു മോഹൻലാൽ; യുകെയിൽ മില്യണടിച്ച് 'എമ്പുരാനോ'ളം

സിനിമ ആദ്യ മൂന്ന് ദിനം കൊണ്ട് ഓവർസീസിൽ നിന്ന് 10 മില്യണിലധികം നേടി കഴിഞ്ഞു

വിവാദങ്ങൾ കത്തിപ്പടരുമ്പോഴും ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്. സിനിമ യുകെയിൽ ഷാരൂഖ് ഖാൻ, വിജയ് സിനിമകളുടെ കളക്ഷൻ പോലും മറികടന്നാണ് ജൈത്രയാത്ര തുടരുന്നത്.

യുകെ ബോക്സ് ഓഫീസിലെ കളക്ഷൻ നോക്കുമ്പോൾ സിനിമ മൂന്ന് ദിവസം കൊണ്ട് 1.2 മില്യൺ പൗണ്ട് (ഏകദേശം 13.5 കോടി ഇന്ത്യൻ രൂപ) നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സിനിമകളുടെ കളക്ഷൻ നോക്കുമ്പോൾ ഇത് റെക്കോർഡാണ്. വിജയ് ചിത്രം ലിയോ (£1,070,820) ഷാരൂഖ് ഖാൻ ചിത്രം ജവാൻ (£1,005,724) എന്നിവയുടെ കളക്ഷൻ മറികടന്നാണ് എമ്പുരാൻ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

UK Malayalees rooting for their BIGGEST SUPERSTAR 🔥 #Empuraan becomes the fastest £1M Indian Grosser, I repeat Indian Grosser at UK Box Office overtaking #Leo & #Jawan..!! 🔥🥵🤌3 Days Opening UK🇮🇪🇬🇧 Boxoffice-Indian Films #Empuraan £1,220,789* 🙏 (13.51 Crores 🥵)Leo… pic.twitter.com/v1jOIClgk1

സിനിമ ആദ്യ മൂന്ന് ദിനം കൊണ്ട് ഓവർസീസിൽ നിന്ന് 10 മില്യണിലധികം നേടി കഴിഞ്ഞു. മാത്രമല്ല സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. മലയാള സിനിമയിലെ പല റെക്കോർഡുകളും സിനിമ മറികടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

അതേസമയം എമ്പുരാൻ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്യുകയുമുണ്ടായി. എൽ 2 ഇ, എമ്പുരാൻ എന്നീ ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.

Content Highlights: Empuraan crossed 1 million in UK within 3 days

To advertise here,contact us