ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിക്രമിന്റെ കംബാക്ക് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്.
എമ്പുരാൻ ഉണ്ടാക്കിയ ഓളത്തിൽ പതിയെ തുടങ്ങിയ വീര ധീര സൂരൻ രണ്ടാം ദിവസം മുതൽ മികച്ച പ്രകടനമാണ് കേരളത്തിൽ കാഴ്ചവെക്കുന്നത്. ആദ്യ ദിവസത്തേക്കാൾ ഷോ വർധനയും മികച്ച പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന് ഉണ്ടായി. വരും ദിവസങ്ങളിൽ ചിത്രം കേരളത്തിൽ നിന്നും വലിയ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു വിക്രം സിനിമയ്ക്ക് കേരളത്തിൽ വലിയ വരവേൽപ്പ് ലഭിക്കുന്നത്. 6.65 കോടിയാണ് തമിഴ്നാട്ടിലെ സിനിമയുടെ രണ്ടു ദിവസത്തെ കളക്ഷൻ.
#VeeraDheeraSooran Kerala Shows 🔥#ChiyaanVikram 📈 pic.twitter.com/pBW75g0PBG
Kerala Theatre Housefull Show 😎🔥🥵KAALI RAMPAGE START 😎🔥@chiyaan #VeeraDheeraSooran #VeeraDheeraSooran2 #ChiyaanVikram pic.twitter.com/v93lM6iqVM
ചിത്രത്തിന്റെ ഒടിടി അവകാശത്തെക്കുറിച്ചുള്ള നിയമപ്രശ്നത്തിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. അഞ്ച് മണി മുതലാണ് ആദ്യ ദിവസം ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്. മികച്ച പ്രകടനമാണ് ചിയാൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Veera dheera sooran gets good collection from Kerala