തിയേറ്ററിൽ വിജയമാകാതെ പോയി, ഒടിടിയിൽ ഭാഗ്യപരീക്ഷണം നടത്താൻ റോഷൻ ആൻഡ്രൂസ്; 'ദേവ' സ്ട്രീമിംഗ് ഡേറ്റ് പുറത്ത്

മലയാളത്തില്‍ വിജയം നേടിയ മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്

ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ആണ് ദേവ. തിയേറ്ററിൽ വലിയ വിജയം നേടാനാകാതെ പോയ ചിത്രമിപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മലയാളത്തില്‍ വിജയം നേടിയ മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്.

പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ചിത്രം നാളെ സ്ട്രീമിം​ഗ് ആരംഭിക്കും. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്ക് വലിയ വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയർന്നിരുന്നു. 80 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ആഗോളതലത്തിൽ 50 കോടിയോളം രൂപ മാത്രമാണ് നേടിയത്.

Content Highlights: Shahid Kapoor film Deva streaming date announced

To advertise here,contact us