800 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെക്കേ ഇന്ത്യയില്‍ ഏലിയന്‍ സാന്നിധ്യം; ശ്രദ്ധ നേടി 'ദി സീക്രട്ട് മെസ്സെഞ്ചേഴ്‌സ്'

എമ്പുരാന്‍, പ്രേമലു, ആറാട്ട്, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ വിവിധ വിഭാഗങ്ങളില്‍ ഭാഗമായ അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്

icon
dot image

800 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെക്കേ ഇന്ത്യയില്‍ ഏലിയന്‍ സാന്നിദ്ധ്യമുണ്ടെന്ന പ്രമേയവുമായി പുതിയൊരു ഷോര്‍ട്ട് ഫിലിം. മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ദി സീക്രട്ട് മെസ്സെഞ്ചേഴ്‌സ്' എന്ന ഷോര്‍ട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെക്കേ ഇന്ത്യയിലെ ശംഖൊലി എന്ന് പേരുള്ള സങ്കല്‍പ്പിക വനത്തിലാണ് കഥ നടക്കുന്നത്.

സംഭാഷണങ്ങള്‍ ഇല്ലാതെ പരീക്ഷണ സ്വഭാവത്തില്‍ നിന്നുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചലച്ചിത്ര താരം അജു വര്‍ഗ്ഗീസ്, സംവിധായകന്‍ ജിതിന്‍ ലാല്‍ ( ARM) എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്തത്. മാധവം മൂവീസിന്റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പല നിറങ്ങളിലും രൂപങ്ങളിലും അന്യഗ്രഹജീവികള്‍ എല്ലാക്കാലത്തും നമ്മളോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നതാണ് ചിത്രത്തിന്റെ ആശയം. കാടിന്റെ വന്യതയുംനിഗൂഢതയും നിറഞ്ഞു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം പൊന്‍മുടിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമായാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്.

സത്യജിത് റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സില്‍ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ക്യാം പുരസ്‌കാരമുള്‍പ്പെടെ നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സില്‍ ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു.

റൈഫിള്‍ ക്ലബ്, പ്രേമലു, അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. എമ്പുരാന്‍, ലൂസിഫര്‍,രോമാഞ്ചം, കാവല്‍,ഡാകിനി തുടങ്ങിയ ചിത്രങ്ങളില്‍ സൗണ്ട് ഡിസൈനിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പി.സി വിഷ്ണുവാണ് സൗണ്ട് ഡിസൈനര്‍. ചായാഗ്രഹണം അപ്പു. ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആയ ഷൈജാസ് കെ.എം ആണ് എഡിറ്റര്‍.

അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സതീഷ്, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ്; സുഭാഷ് കൃഷ്ണന്‍, അഭിരത് ഡി. സുനില്‍,ടൈറ്റില്‍ അനിമേഷന്‍ & പോസ്റ്റര്‍ ഡിസൈന്‍ : വിഷ്ണു ഉൃശസ ളഃ, വിഷ്വല്‍ എഫെക്റ്റസ്; രജനീഷ്, പ്രോമോ എഡിറ്റ് & മിക്‌സ് - അഖില്‍ വിനായക്, മേക്കപ്പ്: ലാല്‍ കരമന,ഡി.ഐ സ്റ്റുഡിയോ:ലാല്‍മീഡിയ.

Content Highlights: Malayalam short film The Secret Messengers gathers good views

To advertise here,contact us
To advertise here,contact us
To advertise here,contact us