'ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല'; എ ആർ റഹ്മാന്റെ മുൻഭാര്യയെന്ന് വിളിക്കരുതെന്ന് സൈറ ബാനു

എ ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പ്രസ്താവന പുറത്തിറക്കിയത്.

എ ആർ റഹ്മാന്റെ മുൻഭാര്യ എന്ന് വിളിക്കരുതെന്ന് സൈറ ബാനു. തങ്ങള്‍ ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എ ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പ്രസ്താവന പുറത്തിറക്കിയത്.

അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചിതരല്ലെന്ന് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായുള്ള എന്റെ ആരോഗ്യ പ്രശ്നങ്ങളാണ് ബന്ധം വേർപിരിയാന്‍ കാരണം. എന്നാൽ എന്നും തന്റെ പ്രാർത്ഥനകൾ അദ്ദേഹത്തോടൊപ്പമുണ്ട് എന്നും സൈറ ബാനു പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് എ ആർ റഹ്‌മാനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.

Content Highlights: Saira Banu Wishes Not To Be Addressed As AR Rahman's Ex Wife

To advertise here,contact us