വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ല് ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം റീ റിലീസിനെത്തിയിരുന്നു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. കേരളത്തിലും പുത്തൻ റിലീസുകൾ മറികടന്ന് വലിയ കളക്ഷനാണ് സിനിമ നേടിയത്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രം വീണ്ടും ഒരാഴ്ചത്തേക്ക് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര കളക്ഷൻ ആണ് ഈ മടങ്ങിവരവിലും സിനിമയ്ക്ക് ലഭിക്കുന്നത്.
മാർച്ച് 14 ന് തിയേറ്ററിൽ തിരിച്ചെത്തിയ സിനിമ രണ്ട് ദിവസം കൊണ്ട് നേടിയത് നാല് കോടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം ദിവസം രണ്ട് കോടി നേടിയ സിനിമയ്ക്ക് രണ്ടാം ദിനവും അതേ കളക്ഷൻ നിലനിർത്താനായി. നേരത്തെ സിനിമ റീ റിലീസ് ചെയ്തപ്പോൾ ഒരാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് നേടിയത് 20.20 കോടിയാണ്. ഇതോടെ സിനിമയുടെ കളക്ഷൻ 24.20 കോടിയായി മാറി. ഐമാക്സിൽ ഉൾപ്പെടെയുള്ള സ്ക്രീനുകളാണ് സിനിമ റീ റിലീസ് ചെയ്തിരിക്കുന്നത്. വലിയ തിരക്കാണ് പല തിയേറ്ററുകളിലും സിനിമയ്ക്ക് അനുഭവപ്പെടുന്നത്. ചിത്രത്തിനായി പുലർച്ചെയുള്ള ഷോകൾ അടക്കം പലയിടത്തും ചാർട്ട് ചെയ്യുന്നുണ്ട്.
If you are not watching this masterpiece then you shouldn't say you are a movie fan.Worth every penny. Watch it before it's too late this might be your last chance 🥹❤️🩹🫠#Interstellar pic.twitter.com/TAGTxGEShs
#Interstellar 2025 Re-release 8th Day: After Refusing an extension, it's back again in Theatres!All India 606 Shows ₹80.4 Lakhs, 19.10% Excluding Offline. (IMAX ₹47.9L & 4DX ₹8.6L)Estimated Actuals - ₹0.85Cr and Total ₹21.9Cr Gross. https://t.co/iDrweo3Z5y
ചിത്രം ഐമാക്സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നതെന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തുടരുന്നുവെന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.
Content Highlights: Interstellar creates records at box office in re release