പൂരത്തിന് മുന്നേ നാല് മിനിറ്റോളം സാമ്പിൾ വെടിക്കെട്ട്, എമ്പുരാൻ ട്രെയ്‌ലർ സെൻസറിങ് പൂർത്തിയായി

മൂന്നു മണിക്കൂർ റൺ ടൈം ഉള്ള സിനിമയ്ക്ക് 'U/A' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്.

മലയാളികൾ മാത്രമല്ല, ലോകമെമ്പാടും ഉറ്റുനോക്കുന്ന റിലീസാണ് എമ്പുരാൻ സിനിമയുടേത്. മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലറിന്റെ സെൻസറിങ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മൂന്ന് മിനിറ്റ് 51 സെക്കന്റ് ആണ് ട്രെയ്‌ലറിന്റെ ദൈർഘ്യം. നേരത്തെ സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. മൂന്നു മണിക്കൂർ റൺ ടൈം ഉള്ള സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്.

#Empuraan trailer censored 🔥Duration — 3 mins 51 mins.#Mohanlal @Mohanlal #PrithvirajSukumaran pic.twitter.com/XCz2DOlgZe

Censoring Done for #Empuraan Trailer! 💥Duration: 3m 51s😎 pic.twitter.com/6grxhJUygW

സിനിമയിലെ 36 ക്യാരക്ടർ പോസ്റ്ററുകളും അഭിനേതാക്കളുടെ വീഡിയോകളും ടീസറും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് പോസ്റ്ററുകൾക്ക് ലഭിച്ചത്. മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ കണ്ട സിനിമയുടെ ക്യാരക്ടർ പോസ്റ്റർ സുരാജ് വെഞ്ഞാറന്മൂടിന്റേതായിരുന്നു. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Censor of the Empuraan movie trailer has been completed

To advertise here,contact us