'ഏതൊരു അസി. ഡയറക്ടറുടെയും കനവ്'; രജനികാന്ത് നേരിൽ കണ്ട് അഭിനന്ദിച്ച കാര്യം പങ്കുവെച്ച് 'ഡ്രാ​ഗൺ' സംവിധായകൻ

ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ.

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനെ രജനികാന്ത് നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ്. ആ അനുഭവം അശ്വത് മാരിമുത്തു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'രജനികാന്ത് സാർ: എന്തൊരു എഴുത്താണ് അശ്വത്, അതിഗംഭീരം!

'നല്ല സിനിമ ചെയ്യണം ആ സിനിമ രജനികാന്ത് സാർ കണ്ട് വീട്ടിലേക്ക് വിളിച്ച് സിനിമയെ അഭിനന്ദിക്കുന്നു. ഇത് ഡയറക്ടർ ആകാനായി കഷ്ടപ്പെട്ടു വരുന്ന എല്ലാ അസിസ്റ്റന്റ് ഡയക്ടർമാരുടെയും സ്വപ്നമാണ്. അതുപോലെഎന്റെ സ്വപ്നം നിറവേറിയ ദിവസമായിരുന്നു ഇന്ന്', അശ്വന്ത് കുറിച്ചത് ഇങ്ങനെ.

Rajini sir : what a writing Ashwath ! Fantastic fantastic !!🥹🥹nalla padam pannanum, padatha pathutu Rajini sir veetuku kooptu wish panni namma padatha pathi pesanum !! Ithu director aganum nu kasta patu ozhaikra ovoru assistant director oda Kanavu ! Kanavu neraveriya nal… pic.twitter.com/IFuHhNkqjY

Also Read:

Entertainment News
തിയേറ്ററുകളിൽ രക്ഷയില്ലാതെ ധനുഷിന്റെ 'നീക്ക്'; ഇനി ഒടിടിയിലേക്ക്?

ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights:Dragon movie director Ashwath Marimuthu's post goes viral

To advertise here,contact us