'ഗുഡ് ബാഡ് അഗ്ലി ടീസർ ചുമ്മാ തീ'; ആദിക് രവിചന്ദ്രന് അജിത് ആരാധകരുടെ വക രണ്ട് പവന്റെ സ്വർണ്ണമോതിരം

രണ്ട് പവന്റെ സ്വർണ്ണ മോതിരമാണ് തങ്ങൾ നൽകാൻ പദ്ധതിയിടുന്നത് എന്ന് ആരാധകൻ വ്യക്തമാക്കി

അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ബില്ല, മങ്കാത്ത വൈബിൽ ഒരു 'അജിത് ആഘോഷം' എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആദിക് രവിചന്ദ്രന് സ്വർണ്ണമോതിരം സമ്മാനിക്കാൻ ഒരുങ്ങുകയാണ് മധുരയിലെ അജിത് ആരാധകർ.

മധുര ജില്ലയിലെ അജിത് കുമാർ ആരാധകർക്ക് വേണ്ടി സംവിധായകന് സ്നേഹസമ്മാനം നൽകാൻ ഒരുങ്ങുന്നതായി ഒരു ആരാധകൻ പറയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രണ്ട് പവന്റെ സ്വർണ്ണ മോതിരമാണ് തങ്ങൾ നൽകാൻ പദ്ധതിയിടുന്നത് എന്ന് ആരാധകൻ വ്യക്തമാക്കി.

2Poun Gold Ring Gift for fan boy @Adhikravi For GBU Teaser Madurai Ajith Fans 🤍#GoodbaduglyTeaser #Goodbadugly #Ajithkumar pic.twitter.com/cFyOo58CYE

ഗംഭീര റെസ്പോൺസ് ആണ് ടീസറിന് ലഭിക്കുന്നത്. മാത്രമല്ല ചിത്രത്തിൽ സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ച അജിത് റെഫെറൻസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ടീസറിൽ ഉടനീളം പല ഗെറ്റപ്പുകളിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പേപ്പർ ലുക്ക് മുതൽ മെലിഞ്ഞ സ്റ്റൈലിഷ് ലുക്കിൽ അടക്കം അജിത് വരുന്നുണ്ട്. വേതാളം, ദീന, വാലി, ബില്ല, റെഡ് തുടങ്ങിയ സിനിമകളുടെ റഫറൻസ് ആണ് സിനിമയിലുള്ളത്. കറുത്ത കോട്ടിട്ട് അജിത് നടന്ന വരുന്ന ഒരു രംഗം ടീസറിൽ ഉണ്ട്. ബില്ലയിലെ ഡേവിഡ് ബില്ല എന്ന കഥാപാത്രത്തെ ഓർമിപ്പിക്കും വിധമാണ് അജിത്തിന്റെ ലുക്ക് എന്നാണ് കമന്റുകൾ. ഒപ്പം അജിത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ വാലിയിലെ ഒരു സീനും ആദിക് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒരു പക്കാ ഫാൻ ബോയ് പടമാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് ടീസർ കണ്ടതിന് ശേഷം വരുന്ന പ്രതികരണങ്ങൾ.

Also Read:

Entertainment News
തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ! ഹോം ഗ്രൗണ്ടിൽ ഒന്നൊന്നര GAMEന് ഒരുങ്ങി ദുൽഖർ; DQ 40 ടൈറ്റിൽ പുറത്ത്

ഫാൻസിനായുള്ള ഒരു ട്രീറ്റ് ആകും സിനിമയെന്നും വിക്രം, പേട്ട പോലെ ഒരു പക്കാ ഫാൻ ബോയ് സിനിമയാണ് ഗുഡ് ബാഡ് അഗ്ലിയെന്നും ജി വി പ്രകാശ് കുമാർ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Ajith Kumar’s fans plan to gift director Adhik Ravichandran gold ring after teaser release

To advertise here,contact us