ഖുറേഷിക്കും സയീദ് മസൂദിനുമൊപ്പമുള്ള ആ മൂന്നാമൻ ആരാണ്? സസ്പെൻസ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസിന്റെ പോസ്റ്ററാണ് അവസാനമായി പുറത്തുവന്നത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് എമ്പുരാൻ. സിനിമയിൽ കാസ്റ്റിന്റെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവിടുകയാണ്. സിനിമയിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തുവിടുന്നത്. ഇതുവരെ 33 ക്യാരക്റ്റർ പോസ്റ്ററുകളാണ് പുറത്തുവന്നത്. ഇനിയുള്ള മൂന്ന് പോസ്റ്ററുകളിൽ മൂന്നാമൻ ആരെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കുന്നത്.

Also Read:

Entertainment News
'ലൂസിഫറിൽ മിസ് ആയി, എമ്പുരാനിൽ ലാലേട്ടനൊപ്പം കോമ്പിനേഷൻ സീനുണ്ട്': ടൊവിനോ തോമസ്

മോഹൻലാൽ അവതരിപ്പിക്കുന്ന അബ്‌റാം ഖുറേഷി, പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്നിവരാണ് ആദ്യത്തെ രണ്ട് പോസ്റ്ററിലുള്ളതെന്ന് ഉറപ്പാണ്. അപ്പോൾ മൂന്നാമത്തെ കഥാപാത്രം ആരാണെന്നാണ് ആരാധകരുടെ സംശയം. സിനിമയിലെ പ്രധാന വില്ലനാകുന്ന ആളാണോ ആ മൂന്നാമനെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസിന്റെ പോസ്റ്ററാണ് അവസാനമായി പുറത്തുവന്നത്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ആ മൂന്നാമന്റെ പോസ്റ്റർ ഉടൻ നിർമാതാക്കൾ പുറത്തുവിടും. ചിത്രത്തിന്റേതായി നേരത്തെ വന്ന പോസ്റ്ററുകൾക്കെല്ലാം വലിയ സ്വീകരണമാണ് ലഭിച്ചത്.

Also Read:

Entertainment News
'രാജുവേട്ടന് അറിയാം 'എമ്പുരാൻ' എന്തൊക്കെ അച്ചീവ് ചെയ്യുമെന്നും അതെങ്ങനെ ഷൂട്ട് ചെയ്യണമെന്നും'; ടൊവിനോ തോമസ്

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: who is the next character from Empuraan ?

To advertise here,contact us