ആ ഡയലോഗ് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്, എന്റെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് രാജുവേട്ടനോട് പറഞ്ഞു: ടൊവിനോ

'ഒരിക്കൽ രാജുവേട്ടനെക്കൊണ്ട് ആരോ ഈ ഡയലോഗ് പറയിപ്പിച്ചു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ചേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേയെന്ന്!'

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത തന്നെയാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പിനും കാരണം. ലൂസിഫറിലെ ഒട്ടു മിക്ക ഡയലോഗുകളും ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ടൊവിനോ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ അവതരിപ്പിച്ചത്. സിനിമയിൽ ടൊവിനോയുടെ 'മുണ്ട് ഉടുക്കാനും വേണ്ടി വന്നാൽ അത് മടക്കി കുത്താനും അറിയാം' എന്ന് പറയുന്ന ഡയലോഗ് ഹിറ്റായിരുന്നു. ഈ ഡയലോഗ് ഒരു വേദിയിൽ പൃഥ്വിരാജ് പറഞ്ഞിരുന്നുവെന്നും അന്ന് തന്റെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് ടൊവിനോ പൃഥ്വിയോട് പറഞ്ഞുവെന്നും പറയുകയാണ് നടൻ.

'മുണ്ടുടുക്കാനും അറിയാം, വേണ്ടി വന്നാൽ അത് മടക്കി കുത്താനും അറിയാം' എന്ന ലൂസിഫറിലെ ഡയലോഗാണ് ഞാൻ കൂടുതലും വേദികളിൽ ആരാധകർ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ളത്. എത്ര തവണ പറഞ്ഞുവെന്ന് അറിയില്ല. എണ്ണാൻ പ്രയാസമാണ്, അത്രയും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ രാജുവേട്ടനെക്കൊണ്ട് ആരോ ഈ ഡയലോഗ് പറയിപ്പിച്ചു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ചേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ, ഞാൻ അതുവെച്ചാണ് പോകുന്നതെന്ന്',' ടൊവിനോ പറഞ്ഞു. എമ്പുരാനിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്റാറിനൊപ്പം പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം.

Also Read:

Entertainment News
'ലൂസിഫറിൽ മിസ് ആയി, എമ്പുരാനിൽ ലാലേട്ടനൊപ്പം കോമ്പിനേഷൻ സീനുണ്ട്': ടൊവിനോ തോമസ്

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Tovino says of the dialogue in Lucifer

To advertise here,contact us