'ഡോൺ ലീ അണ്ണനോ വിൽ സ്മിത്തോ… ആരാണ് 'കൊച്ചു ചിത്രത്തിൽ' ഇനി വരുന്നത്?'; ചോദ്യവുമായി ആരാധകർ

ഹോളിവുഡ് താരം വിൽ സ്മിത്ത് സിനിമയിൽ ഉണ്ടാകുമെന്നാണ് ചില ആരാധകരുടെ തിയറി

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. പ്രശസ്ത ഇംഗ്ലീഷ് താരം ജെറോം ഫ്ലിന്നിന്റെ ക്യാരക്ടർ പോസ്റ്റർ എമ്പുരാൻ ടീം പുറത്തുവിട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കടുത്തിരിക്കുകയാണ്. ചിത്രത്തിലെ ഏഴാമത്തെ ക്യാരക്ടർ പോസ്റ്ററായാണ് ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ജെറോം ഫ്ലിന്നിനെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയത്. ഇനി ആറ് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിടാനുള്ളത്. ഇത് ആരൊക്കെയാകും എന്നതാണ് ആരാധകരുടെ ചോദ്യം.

അടുത്ത ദിവസങ്ങളിൽ വരുന്ന ക്യാരക്ടർ പോസ്റ്ററുകളുടേത് എന്ന പേരിൽ പല വിദേശ താരങ്ങളുടെ പേരുകളും ആരാധകർ പറയുന്നുണ്ട്. അതിൽ പ്രധാനമായും ആരാധകർ പറയുന്ന പേര് കൊറിയൻ താരം മാ ഡോങ് സിയോക് എന്ന ഡോൺ ലീയുടേതാണ്. മലയാളി പ്രേക്ഷകർക്കിടയിൽ 'കൊറിയൻ ലാലേട്ടൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി എമ്പുരാനിൽ ഡോൺ ലീ ഭാഗമായേക്കുമെന്നും ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നടന്റെ പോസ്റ്ററായിരിക്കും ഇനി വരുന്നത് എന്നാണ് ചില ആരാധകർ പറയുന്നത്.

#DonLee in 🔥🥵#L2E 💥John Wick ലും GOT ലും അഭിനയിച്ച Jerome അണ്ണന് വരാമെങ്കിൽ.... നമ്മുടെ ഡോൺ ലീ അണ്ണനും വരാം 💯💯#mohanlal #Empuraan #L2E #GOT pic.twitter.com/wFh66N5IP4

ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരും പല ആരാധകരും പറയുന്നുണ്ട്. ഈ അടുത്ത് റിക്ക് എമ്പുരാനിൽ ഉണ്ടാകുമെന്ന തിയറികൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. റിക്കിന്റെ വിക്കിപീഡിയ പേജിൽ കാണുന്ന സിനിമകളുടെ ലിസ്റ്റിൽ എമ്പുരാന്റെ പേരും ചേർത്തിരിക്കുന്നതായി കാണാം. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

#RickYune in 🥶🔥🐉#Empuraan is becoming bigger and bigger day by day💯⚡️#L2E #EMPURAAN #mohanlal #mammootty pic.twitter.com/C7HNUUZgPf

ഹോളിവുഡ് താരം വിൽ സ്മിത്ത് സിനിമയിൽ ഉണ്ടാകുമെന്നാണ് മറ്റു ചില ആരാധകരുടെ തിയറി. ഇതിന് പിന്നിൽ വളരെ കൗതുകകരവും രസകരവുമായ കാരണവുമുണ്ട്. പൃഥ്വിരാജിന്റെ ഇൻസ്റ്റ ഹാൻഡിൽ നോക്കിയാൽ, അതിൽ 54 പേരെയാണ് നടൻ ഫോളോ ചെയ്തിരിക്കുന്നത്. അതിൽ ഒരാൾ വിൽ സ്മിത്താണ്. ഈ കാരണത്താലാണ് എമ്പുരാനിൽ ഹോളിവുഡ് താരം ഭാഗമാകുമെന്ന തിയറി വന്നിരിക്കുന്നത്.

Guyse ഞാൻ ഒരു കാര്യം പറയട്ടെ, sheri ആവുമോ എന്ന അറിയില്ല, ഇനി എങ്ങാനും Will Smith ആണെങ്കിലോ #Empuraan ലെ main Antagonist 🫣#Mohanlal #Mollywood pic.twitter.com/UCEagD6P96

ആറ് ക്യാരക്ടർ പോസ്റ്ററുകളാണ് ഇനി വരാനുള്ളത്. അതിൽ തന്നെ ചിത്രത്തിലെ നായകനായ മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരുടെ പോസ്റ്ററുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ പൃഥ്വിയും സംഘവും എന്തൊക്കെ സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ട് എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.

Also Read:

Entertainment News
എന്റമ്മോ! രാജു രണ്ടും കൽപ്പിച്ചാ… എമ്പുരാനിൽ ആ ഗെയിംസ് ഓഫ് ത്രോൺസ് താരവും

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Fans theories that Don Lee, Will Smith and others will be there in Empuraan

To advertise here,contact us