'സിനിമയെക്കുറിച്ചുളള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചവർ'; 'ഹൃദയപൂർവ്വം' ലൊക്കേഷൻ ചിത്രങ്ങളുമായി മാളവിക

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നാണ് ഇത്

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടി മാളവിക മോഹനൻ. നടി തന്നെയാണ് സിനിമയിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങൾ ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്.

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നാണ് ഇത്. മോഹൻലാൽ, സത്യൻ അന്തിക്കാട് എന്നീ ഐക്കണുകൾക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്. മോഹൻലാലിന്റേയും സത്യൻ അന്തിക്കാടിന്റേയും സിനിമകൾ കണ്ടു വളർന്നയാളാണ് താൻ. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത് ഇവരാണെന്ന് മാളവിക കുറിച്ചു.

I would definitely call this day one of the most important days of my career so far..To join hands with these two icons of Malayalam cinema, Sathyan Anthikad sir & Mohanlal sir, is nothing short of a dream come true ♥️🧿Having grown up watching both of their films, most of… pic.twitter.com/zZPRbwm3sr

2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.

Also Read:

Entertainment News
സലാറിലെ വരദ തന്നെ എമ്പുരാനിലെ സയീദ് മസൂദ്; വീണ്ടും 'പൃഥ്വിരാജ്' ആയി കാർത്തികേയ ദേവ്

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Malavika Mohanan shares the location pics of Hridayapoovam movie

To advertise here,contact us