എമ്പുരാനിലെ കഥാപാത്രം ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ല, കാരണം…; നെടുമ്പള്ളി അച്ചന്റെ രണ്ടാം വരവില്‍ ഫാസില്‍

'ചെയ്തിട്ട് ഏറ്റവും കൂടുതൽ തൃപ്തി കിട്ടിയ റോൾ ആണ് 'നെടുമ്പള്ളി അച്ചൻ' '

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ലൂസിഫറിൽ സംവിധായകൻ ഫാസിൽ 'നെടുമ്പള്ളി അച്ചൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ എമ്പുരാനിലും തനിക്ക് തന്ന വേഷം ചെയ്യാതിരിക്കാൻ സാധിക്കില്ലെന്നും കാരണം പൃഥ്വിരാജ് ആണെന്നും പറയുകയാണ് ഫാസിൽ.

ലൂസിഫറിൽ തന്നെ പൃഥ്വിരാജ് എന്ന പ്രതിഭയെ താൻ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആവശ്യമായത് അഭിനേതാക്കളിൽ നിന്ന് നേടിയെടുക്കുമെന്നും ഫാസിൽ പറഞ്ഞു. ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് സെറ്റിൽ പോയതെന്നും എന്നാൽ സിനിമയുടെ ബബ്ബിങ് സമയത്ത് തനിക് ഏറ്റവും കൂടുതൽ തൃപ്തി കിട്ടിയ റോൾ ആണ് 'നെടുമ്പള്ളി അച്ചൻ' എന്നും ഫാസിൽ പറഞ്ഞു.

ലൂസിഫറിലും എമ്പുരാനിലും 'നെടുമ്പള്ളി അച്ചൻ' എന്ന കഥാപാത്രത്തെയാണ് ഫാസിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ വളർത്തച്ഛൻ, ഉപദേശകൻ എന്ന നിലയില്‍ ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു നെടുമ്പള്ളി അച്ചൻ.ഇനി ഒരു തിരിച്ചുവരവ് ഇല്ലെങ്കിൽ കുമ്പസാരിക്കാൻ അച്ചന്‍ പറയുമ്പോൾ, ചെയ്ത തെറ്റുകൾക്കല്ലേ കുമ്പസാരം, ചെയ്യാൻ പോകുന്നതിന് എന്തിനാണ്' എന്ന് സ്റ്റീഫന്‍ തിരിച്ചു ചോദിക്കുന്ന ലൂസിഫറിലെ ക്ലൈമാക്സ് ഡയലോഗുകൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Also Read:

Entertainment News
ഫോണിൽ ഷൂട്ട് ചെയ്ത് തുടങ്ങി, യൂട്യൂബിൽ നിന്ന് പൈസ ലഭിച്ചപ്പോഴാണ് ക്യാമറയും ലാപ്‌ടോപ്പം വാങ്ങിയത്; ജിസ്മ

അതേസമയം 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Content Highlights: Fazil character poster in Empuraan has been released

To advertise here,contact us