'ദി ഗോട്ട്' ഫ്ലോപ്പ് അല്ല, ചിത്രത്തിൻ്റെ യഥാർത്ഥ നേട്ടം 400 കോടിക്കും മുകളിലാണ്; വെളിപ്പെടുത്തി നിർമാതാവ്

ഞങ്ങൾ പുറത്തുവിട്ട 455 കോടി സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണ്

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് വലിയ കളക്ഷനാണ് നേടിയത്. സിനിമയുടെ ആഗോള കളക്ഷൻ 455 കോടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കിൽ പറയുന്നത്. എന്നാൽ സിനിമയുടെ ലാഭം അതിലും വലുതാണെന്നും 455 കോടി എന്നത് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണെന്ന് നിർമാതാവ് അർച്ചന കൽപ്പാത്തി. വിജയ്‌യെ പോലെയുള്ള വലിയ താരങ്ങളെ വെച്ച് സിനിമയെടുക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ റിലീസിന് മുൻപ് തന്നെ മറ്റു റൈറ്റുകൾ വിറ്റഴിക്കപ്പെടും, ഇത് നിർമാതാക്കളെ സേഫ് ആകുമെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അർച്ചന പറഞ്ഞു.

Also Read:

Entertainment News
ട്രോൾ മെറ്റീരിയലിൽ നിന്ന് പക്കാ ആക്ഷൻ നായകനിലേക്ക്; മലയാളികളെ കൊണ്ട് കൈയ്യടിപ്പിച്ച 'ദി ബാലയ്യ എഫക്ട്'

'ദി ഗോട്ടിന്റെ നോൺ തിയേറ്ററിക്കൽ റൈറ്റ്സ് വളരെ വലുതായിരുന്നു. അത് കൂടി കൂട്ടുമ്പോൾ സിനിമയുടെ ലാഭം വളരെ വലുതാണ്. ഞങ്ങൾ പുറത്തുവിട്ട 455 കോടി സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണ്. സിനിമയുടെ ഒടിടി ഉൾപ്പടെയുള്ള മറ്റു ബിസിനസ്സുകൾ റിലീസിന് മുൻപ് തന്നെ വിറ്റുപോകും. സിനിമയുടെ ബഡ്ജറ്റിന്റെ ഒട്ടുമുക്കാലും അതിൽ നിന്ന് തന്നെ നിർമാതാക്കൾക്ക് തിരിച്ചുകിട്ടും. അങ്ങനെ ചെയ്യുമ്പോൾ തിയേറ്ററിൽ നിന്ന് കിട്ടുന്നതെല്ലാം ലാഭമാണ്', അർച്ചന പറയുന്നു.

Also Read:

Entertainment News
മൂന്ന് ദിവസംകൊണ്ട് 150 കോടി, ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി 'ഛാവ'

തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: producer Archana talks about the real collection of vijay film The GOAT

To advertise here,contact us