ഫുൾ ഫോമിൽ പൃഥ്വിരാജ്, എമ്പുരാൻ തിയേറ്ററിൽ എത്തും മുന്നേ വിലായത്ത് ബുദ്ധ ചിത്രീകരണം തീരും

2025 പൃഥ്വിരാജിന്റെ വർഷമാകുമെന്ന് തന്നെ പറയാം.

ഫുൾ ഫോമിലാണ് പൃഥ്വിരാജ് എന്ന് പറയുന്നതിൽ തെറ്റുണ്ടാവില്ല, കാരണം പൃഥ്വിയുടെ എമ്പുരാൻ തിയേറ്ററിലെത്താൻ തയ്യാറെടുക്കവേ അടുത്ത ഹിറ്റിനായി ഒരുങ്ങുകയാണ് 'വിലായത്ത് ബുദ്ധ'. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധാനം ചെയ്യുന്ന എമ്പുരാന്റെ റിലീസിനോടുത്ത് തന്നെ വിലായത്ത് ബുദ്ധയുടെ ചിത്രീകരണവും അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജും അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന അപ്ഡേറ്റുകളിലൂടെ തന്നെ ചിത്രത്തിന് മേൽ പ്രേക്ഷകർക്കുള്ള ഹൈപ്പ് കൂടുതലാണ്.

സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആർ ഇന്ദു​ഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് 'വിലായത്ത് ബുദ്ധ'.

#VilayathBuddha 🔥🔥🔥Climax fight shoot going on...Action choreography by Anbu-Arivu Masters 💥💥💥#PrithvirajSukumaran #TeejayArunasalam #Anbariv pic.twitter.com/oeUsLjlhyh

Also Read:

Entertainment News
എമ്പുരാനില്‍ പാടാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു, എന്നിട്ടും ദീപക് സാര്‍ പാടിപ്പിച്ചു; ജോബ് കുര്യന്‍

2025 പൃഥ്വിരാജിന്റെ വർഷമാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടാവില്ല. രാജമൗലി മഹേഷ് ബാബു ചിത്രവും ഗുരുവായൂർ അമ്പലനടയ്ക്ക് ശേഷം വിപിൻ ദാസ് പൃഥ്വിരാജിനെ നായകനാക്കുന്ന സന്തോഷ് ട്രോഫിയും അണിയറയിൽ ഒരുങ്ങുകയാണ്. നിസാം ബഷീറിനൊപ്പമുള്ള നോബഡി എന്ന ചിത്രവും ഒരുപാട് കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന കാളിയനും ഈ വര്‍ഷം

തിയേറ്ററിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Content Highlights: Climax shooting of Wilayat Buddha movie is in progress

To advertise here,contact us