'തുപ്പാക്കി' ഉയർത്തി ശിവകാർത്തികേയൻ; ഒപ്പം ബിജു മേനോനും, മുരുഗദോസിന്റെ 'മദ്രാസി' വരുന്നു

ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'മദ്രാസി' എന്നാണ് ചിത്രത്തിന്റെ പേര്. ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹത്തിന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. രജനികാന്ത് ചിത്രമായ ദർബാറിന് ശേഷം എആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണിത്.

Also Read:

Entertainment News
'തെറ്റ് എന്റെ ഭാഗത്താണ് മാർക്കോ'; സോഷ്യൽ മീഡിയയിൽ വൈറലായി റിയാസ് ഖാന്റെ ഡിലീറ്റഡ് സീൻ

മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ , പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

Content Highlights: Sivakarthikeyan and AR Murugadoss movie title announced

To advertise here,contact us