നിർമാതാക്കളുടെ സംഘടനയിൽ ഭിന്നത രൂക്ഷമാകുന്നു; ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ ഇന്ന് മാധ്യമങ്ങളെ കാണും

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ തങ്ങൾ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു

സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ നിർമാതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. ഇത് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് കൊച്ചിയിൽ വെച്ചാണ് മാധ്യമങ്ങളെ കാണുക. ജി സുരേഷ് കുമാറിന്റെ പ്രസ്താവനയിയിലുള്ള അതൃപ്തി പരസ്യമാക്കിയേക്കും. വാർത്താ സമ്മേളനം വിളിച്ചത് ആന്റണി പെരുമ്പാവൂർ സംഘടനയെ വിമർശിച്ചതിന് പിന്നാലെ.

Also Read:

Entertainment News
ജി സുരേഷ് കുമാർ പറഞ്ഞത് ശരി, ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; AMMAയ്ക്കും മറുപടി

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ തങ്ങൾ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. 'എല്ലാ നിർമ്മാതാക്കളുടെയും ഗുണത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഭരണസമിതി എടുത്ത തീരുമാനങ്ങൾ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് അറിയിക്കുക മാത്രം ചെയ്‌ത ശ്രീ ജി സുരേഷ്‌കുമാറിനെ തന്റെ ഫേസ്ബുക് പോസ്റ്റ് വഴി ചോദ്യം ചെയ്‌ത ശ്രീ.ആൻ്റണി പെരുമ്പാവൂർ അന്ന് ചേർന്ന യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, ഇത്തരത്തിൽ ഒരു പരസ്യനിലപാട് സ്വീകരിച്ചത് അനുചിതമായിപ്പോയി എന്ന് സൂചിപ്പിക്കട്ടെ. വർദ്ധിക്കുന്ന നിർമ്മാണ ചിലവ് കാരണം ഭീമമായ നഷ്ടം സംഭവിക്കുന്ന നിർമ്മാതാക്കൾക്കുവേണ്ടി നിലകൊള്ളുന്ന അസോസിയേഷൻ്റെ നിലപാടാണ് സംഘടനാ വൈസ്പ്രസിഡന്റും മുതിർന്ന നിർമ്മാതാവുമായ ശ്രീ ജി സുരേഷ്‌കുമാർ വ്യക്തമാക്കിയത്', പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Also Read:

Entertainment News
ആ രണ്ട് സിനിമകളിലും ചാക്കോച്ചന്റെ ചെറുപ്പം അഭിനയിച്ചത് ഞാൻ, അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു; റംസാൻ

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നുമാണ് സുരേഷ് കുമാറിനെതിരെയുള്ള പ്രതികരണമെന്ന രൂപത്തിൽ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്.

Content Highlights: Producers Association treasurer Listin Stephen will adress media today

To advertise here,contact us