ഗില്ലിയിൽ അടിച്ചുകേറി, ഇനി അല്പം റൊമാൻസാകാം, ഇളയദളപതി തിരിച്ചുവരുന്നു; റീ റിലീസിനൊരുങ്ങി 'സച്ചിൻ'

നേരത്തെ വിജയ് ചിത്രമായ ഗില്ലി 4K യിൽ റീമാസ്റ്റർ ചെയ്തു പുറത്തിറക്കിയിരുന്നു. വലിയ വിജയമാണ് സിനിമ നേടിയത്

ദളപതി വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി സിനിമയാണ് സച്ചിൻ. ജെനീലിയ നായികയായി എത്തിയ സിനിമയ്ക്ക് ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ പുറത്തിറങ്ങി ഇരുപതാം വർഷത്തിൽ റീ റിലീസിനൊരുങ്ങുകയാണ് സച്ചിൻ. ചിത്രത്തിന്റെ നിർമാതാവായ കലൈപുലി എസ് തനു ആണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read:

Entertainment News
പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല, അദ്ദേഹത്തിന് പുതിയൊരു സ്റ്റൈലുണ്ട്: തരുൺ മൂർത്തി

ചിത്രം ഏപ്രിലിൽ ആണ് റീ റിലീസിനെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റുകളാണ്. സിനിമയിലെ വിജയ്‌യുടെയും ജെനീലിയയുടെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വടിവേലു, സന്താനം, രഘുവരൻ, ബിപാഷ ബസു എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നായിട്ടാണ് സച്ചിനെ ആരാധകർ കണക്കാക്കുന്നത്. 2005 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് അന്നത്തെ കാലത്ത് വലിയ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഡിജിറ്റൽ റിലീസിലൂടെയും ടിവിയിലൂടെയും സിനിമയ്ക്ക് വലിയ ആരാധകർ പിന്നീടുണ്ടായി.

கோடையில் கொண்டாட்டம்❤️#SacheinRerelease Thalapathy @actorvijay @Johnroshan @ThisIsDSP#Vadivelu @iamsanthanam@geneliad @bipsluvurself#ThotaTharani #VTVijayan#FEFSIVijayan @idiamondbabu@RIAZtheboss #SacheinMovie pic.twitter.com/5x6xYSWsbV

നേരത്തെ വിജയ് ചിത്രമായ ഗില്ലി 4K യിൽ റീമാസ്റ്റർ ചെയ്തു പുറത്തിറക്കിയിരുന്നു. വലിയ വിജയമാണ് സിനിമ നേടിയത്. 30 കോടിയോളമാണ് സിനിമ റീ റിലീസിൽ ആഗോള ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. കേരളത്തിൽ ഉൾപ്പെടെ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തൃഷ, പ്രകാശ് രാജ്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ് യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.

Content Highlights: Vijay film Sachien all set for a re release

To advertise here,contact us