സൂര്യ ആരാധകർക്ക് ഒരു വാലെന്റൈൻസ് ദിന സമ്മാനം; റെട്രോയിലെ ആദ്യ ഗാനത്തിന്റെ അപ്ഡേറ്റ് പുറത്ത്

നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

Also Read:

Entertainment News
ഫിലിം സ്‌കൂളുകളിൽ പഠിപ്പിക്കേണ്ട തിരക്കഥയാണ് ട്വന്റി ട്വന്റിയുടേത്, ചിത്രം ഒരു മാസ്റ്റർപീസാണ്; ഉണ്ണി മുകുന്ദൻ

റെട്രോയിലെ ആദ്യ ഗാനം ഫെബ്രുവരി 13 ന് പുറത്തിറങ്ങുമെന്ന വാർത്തയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'കണ്ണാടി പൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണൻ ആണ്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഗംഭീര അഭിപ്രായമാണ് ടീസറിന് ലഭിച്ചത്.

Also Read:

Entertainment News
ഇത് താൻടാ പക്കാ മാസ് പടം, മലയാളികളെ കൊണ്ട് കൈയ്യടിപ്പിച്ച് ബാലയ്യ; മികച്ച അഭിപ്രായം നേടി 'ഡാക്കു മഹാരാജ്'

നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.

Content Highlights: Suriya film retro first single update out now

To advertise here,contact us