മോഹൻലാലിനേക്കാൾ പ്രതിഫലം മമ്മൂട്ടിക്ക്? മഹേഷ് നാരായണൻ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിർമാതാവ് ജോബി ജോർജ് സിനിമയുടെ ബജറ്റ് സംബന്ധിച്ച് പങ്കുവെച്ച അപ്ഡേറ്റും ശ്രദ്ധ നേടിയിരുന്നു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകൾ മലയാള സിനിമാലോകത്ത് വലിയ ചർച്ചാവിഷയമാണ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച അഭ്യൂഹങ്ങളാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിനായി മമ്മൂട്ടി 16 കോടി വാങ്ങുമെന്നാണ് സോഷ്യൽ മീഡിയ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 15 കോടിയാണ് മഹേഷ് നാരായണൻ ചിത്രത്തിനായി മോഹൻലാൽ വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. അ‍ഞ്ച് കോടി വീതമാണ് കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും പ്രതിഫലം എന്നും സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ പറയുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിർമാതാവ് ജോബി ജോർജ് സിനിമയുടെ ബജറ്റ് സംബന്ധിച്ച് പങ്കുവെച്ച അപ്ഡേറ്റും ശ്രദ്ധ നേടിയിരുന്നു. 100 കോടിയോളം രൂപയാണ് സിനിമയുടെ ബജറ്റ് എന്നാണ് ജോബി ജോർജ് അന്ന് പറഞ്ഞത്. തെന്നിന്ത്യൻ നായിക നയൻതാരയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ മഹേഷ് നാരായണൻ സിനിമയിൽ നായികയായി എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

Also Read:

Special
അന്ന് രണ്ടാളും വെള്ള ഷർട്ടും മുണ്ടും, ഇന്ന് സ്റ്റൈലിഷ് ലുക്കിൽ; 'BigMs' ക്ലാഷ് ആഘോഷമാക്കാൻ ആരാധകർ

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആ​ന്റോ​ ​ജോസഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Content Highlights: Reports regarding the remunaration of Mahesh Narayanan movie stars

To advertise here,contact us