ലാലേട്ടന്റെ മിഥുനവും വരവേൽപ്പും കൂടി ഒരുമിച്ച് സംഭവിച്ചാൽ എങ്ങനെയിരിക്കും?; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ട്രെയ്‌ലർ

'വാശി' എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സീരീസ് ആണിത്

ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസ് ആണ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ'. അജു വര്‍ഗീസും നീരജ് മാധവും ഗൗരി ജി കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസില്‍ മലയാളത്തിലെ പ്രമുഖ മുന്‍നിര താരനിര തന്നെ അണിനിരക്കുന്നുണ്ട്. സീരിസിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നീരജ് മാധവ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു വീട് വെയ്ക്കാൻ ശ്രമിക്കുന്നതും, അയാളുടെ പ്രണയത്തിനെയും ചുറ്റിപറ്റി കഥ പറയുന്ന ഒരു സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Also Read:

Entertainment News
ബോക്സ് ഓഫീസിൽ അടിപതറി വിടാമുയർച്ചി?; രണ്ടാം ദിന കളക്ഷൻ നിരാശപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്

ഹ്യൂമറിനും ഇമോഷനും പ്രാധാന്യം നൽകിയുള്ള കഥപറച്ചിലാകും സീരിസിന്റേത് എന്നാണ് ട്രെയ്‌ലറിലൂടെ മനസിലാകുന്നത്. ഫെബ്രുവരി 28 ന് ഹോട്ട്സ്റ്റാറിലൂടെ ലവ് അണ്ടർ കൺസ്ട്രക്ഷൻ സ്ട്രീമിങ് ആരംഭിക്കും. ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.

Also Read:

Entertainment News
എമ്പുരാനിലെ 'ഡ്രാഗൺ' ആകുന്നത് ഈ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ വാശി എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സീരീസ് ആണിത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, 1000 ബേബീസ്, നാഗേന്ദ്രൻസ് ഹണിമൂൺ, മാസ്റ്റർപീസ് എന്നീ സീരീസുകൾക്ക് ശേഷം ഹോട്ട്സ്റ്റാറിൻ്റേതായി പുറത്തിറങ്ങുന്ന മലയാളം സീരീസ് ആണിത്.

Content Highlights: Neeraj Madhav starring Love Under Construction trailer out

To advertise here,contact us