തിയേറ്ററിൽ കൂപ്പുകുത്തി, ഒടിടിയിൽ ഭാഗ്യം നോക്കാനൊരുങ്ങി രവി മോഹൻ-നിത്യ മേനൻ ചിത്രം

വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'

രവി മോഹൻ, നിത്യ മേനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. റൊമാന്റിക് കോമഡി ഴോണറിൽ കഥ പറയുന്ന സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സിനിമയുടെ സഹനിര്‍മാതാക്കള്‍.

യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. സിനിമയിലെ 'യെന്നൈ ഇഴുക്കതടി' എന്ന സിനിമയിലെ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

Also Read:

Entertainment News
തലൈവർക്ക് ഇത് ഭാഗ്യ ഡേറ്റ്; കൂലി റിലീസ് ചെയ്യുന്നത് ഈ തീയതിയിൽ, വമ്പൻ അപ്ഡേറ്റ്

അതേസമയം ജീനി എന്ന ചിത്രമാണ് രവി മോഹന്റേതായി റിലീസ് കാത്ത് നിൽക്കുന്നത്. 00 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വേൽസ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ഇഷാരി കെ ഗണേഷാണ്, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, കൃതി ഷെട്ടി തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. മാർച്ച് 28 നാണ് നിലവിൽ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: Kadhalikka Neramillai OTT release date announced

To advertise here,contact us