പെട്ടിയിലുള്ള സിനിമകൾക്ക് മോചനം, മദഗജരാജയ്ക്ക് ശേഷം വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തിനും ശാപമോക്ഷം

'രക്തവും കൊലയും കണ്ട് ആളുകൾക്ക് മടുത്തത് കൊണ്ട് അവർ കുടുംബചിത്രവും കോമഡിയും കാണാന്‍ ഇഷ്ടപ്പെടുന്നു'

12 വർഷത്തിന് ശേഷം റിലീസ് ചെയ്ത്, തമിഴിലെ ഈ വർഷത്തെ ബ്ലോക്ക് ബസ്റ്റർ വിജയം സ്വന്തമാക്കിയ ചിത്രമാണ് വിശാൽ നായകനായ മദ ഗജ രാജ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് പെട്ടിയിലിരുന്ന സുന്ദർ സി സംവിധാനത്തിലെത്തിയ ചിത്രം തമിഴ്നാട് തിയേറ്ററുകളിൽ ആളെ കൂട്ടുകയാണ്. ഇപ്പോഴിതാ വർഷങ്ങളോളം തടവിലായ മറ്റൊരു തമിഴ് ചിത്രത്തിന് കൂടെ റിലീസ് കിട്ടിയിരിക്കുകയാണ്. വെങ്കട്ട് പ്രഭു സംവിധാനത്തിൽ ജയ് നായകനായ ജയ് എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. നടൻ സത്യരാജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'മദ ഗജ രാജയും കുടുംബസ്ഥനും തിയേറ്ററിൽ ഓടുന്നത് കാണുമ്പോൾ ജനങ്ങൾക് ഇപ്പോൾ ഉള്ള സിനിമ മടുക്കുന്നുവെന്ന് മനസിലാകുന്നുണ്ട്. രക്തവും കൊലയും കണ്ട് ആളുകൾക്ക് മടുത്തത് കൊണ്ട് അവർ കുടുംബചിത്രവും കോമഡിയും കാണാന്‍ ഇഷ്ടപ്പെടുന്നു. ​​​​ഇതൊരു തിരിച്ചറിവ് നൽകുന്ന വിഷയമാണ്. അതുകൊണ്ട് ഞാനും ജയ്‌യും ഒരു വലിയ വിജയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മദഗജരാജ 12 വർഷം കഴിഞ്ഞു വന്നിട്ട് ഗോൾ അടിച്ചു. വെങ്കട്ട് പ്രഭു സംവിധാനത്തിൽ പാർട്ടി എന്നൊരു ചിത്രത്തിൽ ജയ് അഭിനയിച്ചിരുന്നു. നന്നായി എൻജോയ് ചെയ്ത് അഭിനയിച്ച ചിത്രമാണത്. ആറു വർഷം ആയി പാർട്ടി എന്ന ചിത്രം എടുത്തിട്ട്. സിനിമ റിലീസിന് ഒരുങ്ങുകയാണ്,' സത്യരാജ് പറഞ്ഞു.

#Sathyaraj in Recent Press Meet- Audience are celebrating #MadaGadaRaja & #Kudumbasthan Movies - Me & #Jai are waiting for a Big Success #Party Movie#Cooliepic.twitter.com/ZIxMXIU6MR

Also Read:

Entertainment News
'പീലിങ്സ് പാട്ട് ഒഴിവാക്കാൻ അല്ലു അർജുനും സുകുമാറും ആലോചിച്ചിരുന്നു'; വെളിപ്പെടുത്തി ഡിഎസ്പി

ചിത്രീകരണം പൂർത്തിയായ 'ജയ്' എന്ന ചിത്രത്തിലെ ഒരു ഗാനം 2018 ൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തുടർന്ന് കോവിഡും മറ്റു സാമ്പത്തിക പ്രശ്നങ്ങളും കാരണം ചിത്രത്തിന്റെ റീലീസ് നീണ്ടു പോകുകയായിരുന്നു. ജയ്ക്കും സത്യരാജിനും പുറമെ മലയാളത്തിലെ ജയറാമും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ റിലീസ് എന്നാണെന്ന് സത്യരാജ് പറഞ്ഞിട്ടില്ല.

Content Highlights: Venkat Prabhu's film is all set to release after six years

To advertise here,contact us