വയലൻസും ആക്ഷനുമില്ല, ഇത്തവണ ഫൺ ഫാമിലി പടം; ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21 നെത്തും

മോഹൻലാലിൻറെ ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്

മാർക്കോ എന്ന ഒറ്റ ചിത്രം കൊണ്ട് വലിയ ജനപ്രീതി നേടിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മികച്ച അഭിപ്രായങ്ങളുമായി 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം നോർത്ത് മാർക്കറ്റിൽ അടക്കം വലിയ ജനപ്രീതിയാണ് നേടിയത്. അടുത്ത ഉണ്ണി മുകുന്ദൻ സിനിമയെ ചുറ്റിപറ്റി വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ ഉള്ളത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ആണ് ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തിറക്കി.

Also Read:

Entertainment News
ത്രില്ലടിപ്പിക്കാൻ സിദ്ധാർഥ് ഭരതനും - ഉണ്ണി ലാലുവും നേർക്കുനേർ; പറന്ന് പറന്ന് പറന്ന് ചെല്ലാൻ നാളെ തിയേറ്ററിൽ

ചിത്രം ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വയലൻസ് ആക്ഷൻ സിനിമകളിൽ നിന്ന് മാറി ഒരു ഫാമിലി കോമഡി ചിത്രമായിട്ടാണ് ഗെറ്റ് സെറ്റ് ബേബി ഒരുങ്ങുന്നത്. വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.

മോഹൻലാലിൻറെ ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. അതേസമയം, ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമായ മാർക്കോ 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും ആക്ഷൻ സീനുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആയിരുന്നു മാർക്കോ നിർമിച്ചത്.

Content Highlights: Unni Mukundan film Get Set Baby releasing on February 21st

To advertise here,contact us