'അവർക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായി'; ഹൃത്വികും സുസെയ്നും പിരിയാനുള്ള കാരണം വെളിപ്പെടുത്തി രാകേഷ് റോഷൻ

ഹൃത്വിക് റോഷൻ ഇപ്പോൾ നടി സബ ആസാദുമായി ഡേറ്റിംഗിലാണ്. സുസെയ്ൻ ഖാൻ അർസ്ലാൻ ഗോണിയുമായി റിലേഷൻഷിപ്പിലാണ്

2014-ലാണ് ബോളിവുഡ് നടനായ ഹൃത്വിക് റോഷനും സുസെയ്ൻ ഖാനും വിവാഹബന്ധം വേർപ്പെടുത്തിയത്. ഇരുവരുടെയും വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. ഇപ്പോഴിതാ അവർ പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്കിന്റെ അച്ഛനായ രാകേഷ് റോഷൻ. ഇരുവർക്കുമിടയിലുണ്ടായ തെറ്റിദ്ധാരണയായിരുന്നു വേർപിരിയലിന് കാരണമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Also Read:

Entertainment News
എമ്പുരാനിൽ മമ്മൂട്ടിയുണ്ടോ? ഒടുവിൽ വ്യക്തത വരുത്തി പൃഥ്വിരാജ്

'എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അവർക്കിടയിൽ മാത്രമുള്ള കാര്യങ്ങളാണ്. സുസെയ്ൻ ഇപ്പോഴും എനിക്ക് സുസെയ്ൻ തന്നെയാണ്. അവർ ഇഷ്ടത്തിലായിരിക്കെ ഇരുവർക്കുമിടയിൽ ചില തെറ്റിദ്ധാരണകളുണ്ടായി. അത് അവരാണ് മാറ്റിയെടുക്കേണ്ടിയിരുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇപ്പോഴും അവർ ഞങ്ങളുടെ കുടുംബാംഗം തന്നെയാണ്', രാകേഷ് റോഷൻ പറഞ്ഞു. നാല് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ 2000-ലാണ് ഹൃത്വികും സുസെയ്നും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. 14 വർഷങ്ങൾക്ക് ശേഷം 2014ലാണ് ഇരുവരും ഇരുവരും വിവാഹമോചിതരാകുന്നത്. എന്നാൽ ഇപ്പോഴും ഇരുവരും പരസ്പര സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.

Also Read:

Entertainment News
ത്രില്ലടിപ്പിക്കാൻ സിദ്ധാർഥ് ഭരതനും - ഉണ്ണി ലാലുവും നേർക്കുനേർ; പറന്ന് പറന്ന് പറന്ന് ചെല്ലാൻ നാളെ തിയേറ്ററിൽ

വിവാഹബന്ധത്തിൽ ഇരുവർക്കും രണ്ടു മക്കളാണുള്ളത്. ഹൃത്വിക് റോഷൻ ഇപ്പോൾ നടി സബ ആസാദുമായി ഡേറ്റിംഗിലാണ്. സുസെയ്ൻ ഖാൻ അർസ്ലാൻ ഗോണിയുമായി റിലേഷൻഷിപ്പിലാണ്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ഹൃത്വിക് റോഷൻ സിനിമ. ജൂനിയർ എൻടിആർ, കിയാരാ അദ്വാനി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന സിനിമയാണ് വാർ 2. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlights : Rakesh roshan talks about the divorce of Hrithik and sussanne khan

To advertise here,contact us