'ആ സിനിമകൾക്ക് സമ്മതം മൂളിയിരുന്നെങ്കിൽ ഞാൻ ഇന്ന് ഇതിലും വലിയ സ്റ്റാർ ആകുമായിരുന്നു'; സിദ്ധാർഥ്

2003 ൽ ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്തേക്ക് എത്തുന്നത്

നിരവധി തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സിദ്ധാർഥ്. നടന്റെ മുൻകാല റൊമാന്റിക് സിനിമകൾക്കെല്ലാം ഇന്നും ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സിദ്ധാർഥ്. ചില പ്രോജക്ടുകൾക്ക് സമ്മതം മൂളിയിരുന്നെങ്കിൽ താൻ ഇതിലും വലിയ സിനിമാ താരം ആകുമായിരുന്നു എന്നാൽ അതെല്ലാം താൻ ഒഴിവാക്കിയെന്നും സിദ്ധാർഥ് പറയുന്നു. ഹൈദരാബാദ് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിദ്ധാർഥ്.

Also Read:

Entertainment News
വയലൻസും ആക്ഷനുമില്ല, ഇത്തവണ ഫൺ ഫാമിലി പടം; ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21 നെത്തും

'സ്ത്രീകളെ തല്ലുന്ന, ഐറ്റം സോങ്ങുകൾ ഉള്ള, സ്ത്രീ കഥാപാത്രങ്ങളുടെ വയറ്റിൽ തൊടുന്ന, അവർ എന്ത് ചെയ്യണമെന്നും എങ്ങോട്ട് പോകണമെന്നും പറയുന്ന കഥാപാത്രങ്ങളുള്ള സ്ക്രിപ്റ്റുകൾ എന്റെ പക്കലേക്ക് വരുമായിരുന്നു. ആ സിനിമകളുടെ സ്ക്രിപ്റ്റ് മികച്ചതായിരുന്നെങ്കിൽ അതെല്ലാം വലിയ ഹിറ്റാകുമായിരുന്നു. പക്ഷെ അതെല്ലാം ഞാൻ റിജെക്ട് ചെയ്തു. മറ്റൊരു രീതിയിലാണ് ഞാൻ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്തതെങ്കിൽ ഇന്ന് ഞാൻ ഇതിലും വലിയൊരു സ്റ്റാർ ആകുമായിരുന്നു', സിദ്ധാർഥ് പറഞ്ഞു.

Also Read:

Entertainment News
എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യുമോ? മനസുതുറന്ന് ആന്റണി പെരുമ്പാവൂർ

2003 ൽ ഷങ്കർ സംവിധാനം ചെയ്ത 'ബോയ്സ്' എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് സിനിമകളിൽ നടൻ ഭാഗമായി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ സിദ്ധാർഥ് അഭിനയിച്ചിട്ടുണ്ട്. എൻ രാജശേഖർ സംവിധാനം ചെയ്ത 'മിസ് യു' ആണ് സിദ്ധാർത്ഥിന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ 3, മാധവനൊപ്പം ടെസ്റ്റ് എന്നിവയാണ് ഇനി റിലീസാകാനുള്ള നടന്റെ സിനിമകൾ. ഇതിൽ ഇന്ത്യനിൽ സിദ്ധാർഥ് അവതരിപ്പിച്ച ചിത്ര അരവിന്ദൻ എന്ന കഥാപാത്രത്തിന് നിരവധി ട്രോളുകളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Content Highlights: Actor Siddharth talks about his choice of films

To advertise here,contact us