റിയലിലും റീലിലും പേരുമാറ്റം, ഇത് രവി മോഹന്‍ 2.O എന്ന് പ്രേക്ഷകർ; 'കരാത്തെ ബാബു' ടീസറിലെ ബ്രില്യന്‍സ് വെെറല്‍

നടൻ ജയം രവി അടുത്തിടെ തന്റെ പേര് രവി മോഹൻ എന്നാക്കി മാറ്റിയിരുന്നു

രവി മോഹൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡാഡാ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് കെ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കരാത്തെ ബാബു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമ ഴോണറിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ടൈറ്റിൽ ടീസറും അണിയറപ്രവർത്തകർ പുറത്തിറക്കി. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

നടൻ ജയം രവി അടുത്തിടെ തന്റെ പേര് രവി മോഹൻ എന്നാക്കി മാറ്റിയിരുന്നു. ഈ പേരുമാറ്റത്തെ വളരെ മികച്ചതായി ടീസറിലൂടെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് നിയമസഭയ്ക്ക് സമാനമായ രീതിയിലാണ് ടീസർ സെറ്റ് ചെയ്തിരിക്കുന്നത്. കെ എസ് രവികുമാർ അവതരിപ്പിക്കുന്ന കഥാപാത്രം നാസറിന്റെ മുഖ്യമന്ത്രി കഥാപാത്രത്തോട് തങ്ങളുടെ പാർട്ടിയിലെ ഒരു മന്ത്രിയുടെ പേര് അറിയാൻ എന്തിനാണ് ഇത്ര താല്പര്യം എന്ന് ചോദിക്കുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്.

Also Read:

Entertainment News
ക്ലയന്‍റ്സ് ഹാപ്പി, പ്രേക്ഷകരും ഹാപ്പി; വിജയകുതിപ്പ് തുടർന്ന് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'

തുടർന്ന് ഒരു പേരിന് ഒരുപാട് അർത്ഥമുണ്ടെന്നും അത് അറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും നാസർ മറുപടി നൽകുന്നുണ്ട്. ഉടൻ രവി മോഹന്റെ കഥാപാത്രം തന്റെ ഇപ്പോഴത്തെ പേര് ഷണ്മുഖ ബാബു എന്നാണെന്നും എന്നാൽ തനിക്ക് പഴയ ഒരു പേരുണ്ടെന്നും പറയുന്നു. സിനിമയിലെ ഈ പേര്മാറ്റത്തെ ജയം രവിയില്‍ നിന്നും രവി മോഹനിലേക്ക് മാറിയ നടന്‍റെ നിലപാടുമായി ബന്ധിപ്പിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്.

ശക്തി വാസുദേവൻ, വിടിവി ഗണേഷ്, സുബ്രഹ്മണ്യം ശിവ, കവിതാലയ കൃഷ്ണൻ, പ്രദീപ് ആൻ്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പുതുമുഖം ദൗദീ ജിവാൾ ആണ് സിനിമയിൽ നായികയായി എത്തുന്നത്. അഗിലൻ, ബ്രദർ എന്നീ സിനിമകൾക്ക് ശേഷം സ്‌ക്രീൻ സീൻ സ്റ്റുഡിയോ നിർമിക്കുന്ന മൂന്നാമത്തെ രവി മോഹൻ ചിത്രമാണിത്. ഗണേഷ് കെ ബാബുവിനൊപ്പം രത്‌നകുമാറും ബാക്കിയം ശങ്കറും ചേർന്നാണ് ചിത്രത്തിൻ്റെ രചന

നിർവഹിച്ചിരിക്കുന്നത്. സാം സി എസ് ആണ് സംഗീതം ഒരുക്കുന്നത്. നേരത്തെ ഹാരിസ് ജയരാജിനെ ആയിരുന്നു സംഗീത സംവിധായകനായി ആണ് പ്രഖ്യാപിച്ചിരുന്നത്.

Content Highlights: Ravi Mohan new film titled Karathey Mohan teaser out now

To advertise here,contact us