ഇനി റൂമറുകളല്ല, പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമ ഉറപ്പായി; അപ്‌ഡേറ്റ് നല്‍കി മോഹന്‍ലാല്‍

മക്കള്‍ക്ക് സിനിമയേക്കാള്‍ സാഹിത്യവും സംഗീതവുമാണ് ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേതാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങുന്നതിന് മുന്‍പോ ശേഷമോ ഉള്ള പ്രമോഷനുകളില്‍ പ്രണവ് ഇല്ലായിരുന്നു. നടന്‍ യാത്രകളിലാണ് എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

പിന്നീട് മാസങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ മലയാള ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്റെ അടുത്ത ചിത്രത്തിലാണ് പ്രണവ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്നായിരുന്നു പല ട്രാക്കര്‍മാരും റിപ്പോര്‍ട്ട് ചെയ്തത്. എക്‌സില്‍ ഇതേ കുറിച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞെങ്കിലും പ്രണവിന്റെയോ രാഹുല്‍ സദാശിവന്റെയോ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. എന്നാല്‍ പിന്നീട് പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണെന്നും വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നും രാഹുല്‍ ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. അപ്പോഴും പ്രണവിനെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല.

Also Read:

Entertainment News
സിനിമാ അഭിനയമല്ല, സംഗീതവും സാഹിത്യവുമാണ് മക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം; മോഹന്‍ലാല്‍

എന്നാലിപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയതോടെ ഇത് രാഹുല്‍ സദാശിവന്‍ ചിത്രമാകുമെന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ മന്ത്രി സജി ചെറിയാന്‍ മോഹന്‍ലാലുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തില്‍ മക്കളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. മക്കള്‍ക്ക് സിനിമയേക്കാള്‍ സാഹിത്യവും സംഗീതവുമാണ് ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Also Read:

Entertainment News
കബീർ സിംഗ് പൊലീസ് ആയാൽ എങ്ങനെയുണ്ടാകും? ഷാഹിദ് കപൂർ ഞെട്ടിക്കുമെന്ന് പ്രേക്ഷകർ; ബുക്കിംഗ് ആരംഭിച്ച് ദേവ

'മകള്‍ തായ്ലാന്‍ഡിലാണ്. സ്പോര്‍ട്സിനോട് താല്‍പര്യമുള്ള കുട്ടിയാണ്. മോയി തായി എന്നൊരു മാര്‍ഷ്യല്‍ ആര്‍ട്ട് പഠിക്കുകയാണ്. മകന്‍ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. അയാള്‍ ഒരുപാട് ട്രാവല്‍ ചെയ്യുന്നയാളാണ്. മക്കള്‍ക്ക് സിനിമാഭിനയത്തേക്കാള്‍ സംഗീതവും സാഹിത്യവും കവിതയുമെല്ലാമാണ് ഇഷ്ടം,' മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ സിനിമാപ്രേമികള്‍ ആഘോഷമാക്കുകയാണ് ഇപ്പോള്‍.

ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍, ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, ബറോസ് എന്നിവയാണ് പ്രണവിൻ്റെ മുന്‍ ചിത്രങ്ങള്‍. ഇതില്‍ പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കിയപ്പോള്‍ പ്രണവിന്റെ പ്രകടനത്തിന് കയ്യടിയും വിമര്‍ശനങ്ങളും ഒരുപോലെ ഉയര്‍ന്നിരുന്നു. രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ പ്രണവ് പുതിയ ഭാവത്തില്‍ അവതരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

Content Highlights: Mohanlal gives update about Pranav mohanlal's next film

To advertise here,contact us