പഞ്ച് ഡയലോഗും ഹീറോയിസവും 'വിടാമുയർച്ചി'യിൽ ഇല്ല; എല്ലാവരെയും സിനിമ തൃപ്തിപ്പെടുത്തും; മഗിഴ് തിരുമേനി

ചിലയിടങ്ങളിൽ ഒരു മാസ് സീനോ ഹീറോയിസമോ ഉൾകൊള്ളിക്കാം എന്ന് പറഞ്ഞപ്പോൾ അജിത് സാർ അതിന് അനുവദിച്ചില്ല

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. പഞ്ച് ഡയലോഗോ, ഗ്രാൻഡ് എൻട്രി സീനോ, ബിൽഡപ്പോ ഇല്ലാത്ത സിനിമയാണ് വിടാമുയർച്ചിയെന്ന് സംവിധായകൻ മകിഴ് തിരുമേനി. മാസ് സീനും ഹീറോയിസവും വേണ്ടെന്ന് പറഞ്ഞത് അജിത് സാർ തന്നെയാണ്. പക്ഷെ ചിത്രം അജിത് ആരാധകരെ ഉൾപ്പടെ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നും ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മഗിഴ് തിരുമേനി പറഞ്ഞു.

Also Read:

Entertainment News
ഇതാര് പാവങ്ങളുടെ ഇമ്രാൻ ഹാഷ്മിയോ! അടുത്ത ഹിറ്റടിക്കുമോ വിനീത് ശ്രീനിവാസൻ?; ഒരു ജാതി ജാതകം ട്രെയ്‌ലർ

'ഒരു ഓപ്പൺ മൈൻഡ് ആയിട്ട് വേണം നിങ്ങൾ ഈ സിനിമ കാണാൻ കയറാൻ. ഈ സിനിമയിൽ അജിത് സാറിന് പഞ്ച് ഡയലോഗ് ഇല്ല. അദ്ദേഹത്തിന് ഗ്രാൻഡ് എൻട്രി സീൻ ഇല്ല, ഒരു ഭയങ്കര ബിൽഡപ്പോ ഇന്റർവെൽ ബ്ലോക്കോ ഈ സിനിമയിൽ ഉണ്ടാകില്ല. പക്ഷെ ഈ സിനിമ അജിത് ആരാധകരെ ഉൾപ്പടെ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. ചിലയിടങ്ങളിൽ ഒരു മാസ് സീനോ ഹീറോയിസമോ ഉൾകൊള്ളിക്കാം എന്ന് പറഞ്ഞപ്പോൾ അജിത് സാർ അതിന് അനുവദിച്ചില്ല. ഇത് അത്തരമൊരു സിനിമ അല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതെല്ലാം അടുത്ത സിനിമയിൽ നമുക്ക് വെക്കാം എന്നായിരുന്നു പറഞ്ഞത്. അജിത് സാറുമായി വീണ്ടും ഒരു സിനിമ ഞാൻ ചെയ്യുന്നുണ്ട്', മഗിഴ് തിരുമേനി പറഞ്ഞു.

Also Read:

Entertainment News
ടീസറിൽ കേമൻ ഈ 'രാജു' തന്നെ; എമ്പുരാനും തകർക്കാനാകാതെ ദുൽഖറിന്റെ റെക്കോർഡ്

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാകും ആദ്യ ഷോ ആരംഭിക്കുക. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

Also Read:

Entertainment News
പുഷ്പയുടെ പാത പിന്തുടർന്ന് ഗുഡ് ബാഡ് അഗ്ലി, പെയ്ഡ് പ്രീമിയർ ഷോ സംഘടിപ്പിക്കാനൊരുങ്ങി അജിത് ചിത്രം?

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights: Vidaamuyarchi will not have any mass scenes says magizh thirumeni

To advertise here,contact us