ഉണ്ണി മുകുന്ദൻ സിനിമയിൽ മോഹൻലാലോ? ആകാംക്ഷയുണർത്തി നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ക്യാപ്ഷനിൽ L എന്നത് മാത്രം ബോള്‍ഡാക്കിയിട്ടുണ്ട്. 2255 നമ്പറുള്ള വണ്ടിയിലിരിക്കുന്ന ചിത്രവും ഉണ്ണി മുകുന്ദന്റെ പോസ്റ്റിലുണ്ട്.

മാർക്കോ എന്ന ഒറ്റ ചിത്രം കൊണ്ട് വലിയ ജനപ്രീതി നേടിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മികച്ച അഭിപ്രായങ്ങളുമായി 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം നോർത്ത് മാർക്കറ്റിൽ അടക്കം വലിയ ജനപ്രീതിയാണ് നേടിയത്. അടുത്ത ഉണ്ണി മുകുന്ദൻ സിനിമയെ ചുറ്റിപറ്റി വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ ഉള്ളത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ചർച്ചയാകുന്നത്.

Also Read:

Entertainment News
പുഷ്പയുടെ പാത പിന്തുടർന്ന് ഗുഡ് ബാഡ് അഗ്ലി, പെയ്ഡ് പ്രീമിയർ ഷോ സംഘടിപ്പിക്കാനൊരുങ്ങി അജിത് ചിത്രം?

ML 2255 എന്ന നമ്പറുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. സ്പെഷ്യൽ ആയ ഒരു കാര്യം വരാനിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്ഷനിൽ സ്പെഷ്യലിൽ L എന്നത് ക്യാപ്സ് ലോക്കില്‍ ബോള്‍ഡാക്കിയാണ് എഴുതിയിരിക്കുന്നത്. ഇതാണ് പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണർത്തിയത്.

അടുത്ത ഉണ്ണി മുകുന്ദൻ സിനിമയിൽ മോഹൻലാൽ അഭിനയിക്കുമോ എന്നാണ് പ്രേക്ഷകർ കമന്റിൽ ചോദിക്കുന്നത്. ഉണ്ണി മുകുന്ദന്റേതായി അടുത്ത പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റ് എന്നും ഒരു വിഭാഗം കമന്റ് ചെയ്യുന്നുണ്ട്. ഗെറ്റ് സെറ്റ് ബേബി എന്ന ഹാഷ്ടാഗ് പോസ്റ്റിലുള്ളതാണ് ഇതിന് കാരണം.

Also Read:

Entertainment News
ടീസറിൽ കേമൻ ഈ 'രാജു' തന്നെ; എമ്പുരാനും തകർക്കാനാകാതെ ദുൽഖറിന്റെ റെക്കോർഡ്

കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു കോമഡി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ ഉടൻ പുറത്തിറങ്ങും. വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.

Content Highlights: Unni Mukundan's latest facebook post creates curiosity among fans

To advertise here,contact us