'ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാനായി കൂടിക്കാഴ്‌ച നടത്തിയിരുന്നു'; ഗൗതം വാസുദേവ് മേനോൻ

കരിയറിന്റെ എല്ലാ പോയിന്റിലും ഒരു മലയാള സിനിമ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. മലയാളത്തിൽ സിനിമ ചെയ്യണമെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും മോഹൻലാലുമൊത്ത് ഒരു സിനിമയ്ക്കായുള്ള ചർച്ചകൾ നടത്തിയിരുന്നുവെന്നും സംവിധായകൻ ഗൗതം മേനോൻ പറഞ്ഞു. ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗതം മേനോൻ ഇക്കാര്യം പറഞ്ഞത്.

'കരിയറിന്റെ എല്ലാ പോയിന്റിലും ഒരു മലയാള സിനിമ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ലാൽ സാറിനെ ഒരു പ്രോജെക്റ്റിനായി മീറ്റ് ചെയ്തിരുന്നു. പൃഥ്വിരാജിനോട് ഒരു സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ടൊവിനോയോടും സംസാരിച്ചിരുന്നു. ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണുന്ന ആളാണ്. മലയാളം സിനിമകൾ കണ്ടാണ് ഞാൻ വളർന്നതും. അതുകൊണ്ട് എപ്പോഴും ഈ ഭാഷയുടെയും ഇൻഡസ്ട്രിയുടെയും ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു', ഗൗതം മേനോൻ പറഞ്ഞു.

Also Read:

Entertainment News
ലാലേട്ടനെ വെച്ചുള്ള സിനിമ സംഭവിക്കുമോ?; 'മമ്മൂക്കയെ വെച്ച് 10 സിനിമകൾ കൂടി ചെയ്യണം' എന്ന് ഗൗതം മേനോൻ

മികച്ച പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിൽ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് ലഭിക്കുന്നത്. രാവിലെ 9.30 മുതലാണ് സിനിമയുടെ ആദ്യ ഷോ ആരംഭിക്കുന്നത്. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്'. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാണാതായ ഒരു പഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Also Read:

Entertainment News
തനിയാവർത്തനവും അമരവും കണ്ട് അത്ഭുതപ്പെട്ടു, ഇന്ന് മമ്മൂട്ടി സിനിമയുടെ സംവിധായകൻ; കുറിപ്പുമായി ഗൗതം മേനോൻ

ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.

Content Highlights: Gautham Menon says he made couple of meetings with Lalettan for a project

To advertise here,contact us