'എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ'; വൈറലായി മിഷന്‍ ഇമ്പോസിബിള്‍ പ്രിവ്യു കണ്ട പ്രേക്ഷകന്റെ പ്രതികരണം

മുന്‍ ചിത്രത്തില്‍ തുടങ്ങിവച്ച മിഷൻ പൂർത്തിയാക്കാനായി ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് ഇറങ്ങി തിരിക്കുന്നതാണ് പുതിയ ഭാഗത്തിന്‍റെ കഥയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാൻഞ്ചൈസ് ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി'ന്റെ തുടർച്ചയുമായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഈ സീരിസിലെ അടുത്ത ചിത്രം. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Also Read:

Entertainment News
വില്ലൻ കഥാപാത്രമായാലും ചിരിപ്പിക്കാൻ ശ്രമിക്കാറുണ്ട്, അതാണ് എന്റെ ഐഡന്റിറ്റി: ബേസിൽ ജോസഫ്

വളരെ കുറച്ച് പ്രേക്ഷകർക്കായി ചിത്രത്തിന്റെ പ്രൈവറ്റ് സ്ക്രീനിംഗ് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. ചിത്രം കണ്ട ഒരു പ്രേക്ഷകന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയിലെ ഒരു സീക്വൻസ് കണ്ടുകൊണ്ടിരിക്കുമ്പോൾ തനിക്ക് ശ്വാസം മുട്ടിയെന്നും ഏതാണ്ട് ഹൃദയാഘാതം പോലെ ഉണ്ടായെന്നുമാണ് ചിത്രം കണ്ട ഇയാള്‍ പ്രതികരിച്ചിരിക്കുന്നത്. സിനിമയുടെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടീസറിൽ ഒരു പ്ലെയിനിൽ നിന്ന് തലകീഴായി തൂങ്ങി കിടന്നുള്ള ടോം ക്രൂസിന്റെ ഫൈറ്റ് സീൻ ചർച്ചയായിരുന്നു.

Also Read:

Entertainment News
'ഒടുവിൽ ദൈവ പുത്രനും വന്നു…' ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എമ്പുരാൻ ടീം

മുന്‍ ചിത്രത്തില്‍ തുടങ്ങിവച്ച മിഷൻ പൂർത്തിയാക്കാനായി ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് ഇറങ്ങി തിരിക്കുന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. 'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

2023 ജൂലൈ 12 നാണ് 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വൺ' പുറത്തുവന്നത്. 291 മില്യൺ ഡോളർ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് 570.6 മില്യൺ ഡോളർ മാത്രമാണ് നേടാനായത്. ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമർ', ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി' എന്നീ സിനിമകളുടെ ക്ലാഷിനിടയിൽ പെട്ട് ചിത്രത്തിന് അർഹിച്ച കളക്ഷൻ ലഭിക്കാതെ പോയെന്നാണ്‌ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Also Read:

Entertainment News
ഇത് എങ്ങനെ സാധിക്കുന്നു ധനുഷ്, 'നിലാവുക്ക് എൻ മേൽ എന്നടി കോപം' ചിത്രത്തിന്റെ റിവ്യൂയുമായി നടൻ എസ് ജെ സൂര്യ

1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന ഏഥൻ ഹണ്ട് എന്ന കഥാപാത്രത്തിന് ഏറെ ആരാധകരാണുള്ളത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. മെയ് മാസത്തില്‍ ചിത്രം തിയേറ്ററിലെത്തും.

Content Highlights: Audience reaction goes viral after Mission Impossible screening

To advertise here,contact us