സ്റ്റാർ കിഡ്സ് കാരണം പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്, അതിനോടെല്ലാം ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു; കാർത്തിക് ആര്യൻ

ഭൂൽ ഭുലയ്യ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്

നെപോട്ടിസത്തിനെക്കുറിച്ചുള്ള ചർച്ചകൾ വളരെക്കാലമായി സിനിമാമേഖലയിൽ നിന്ന് ഉയർന്നുകേൾക്കുന്ന ഒന്നാണ്. നെപ്പോ കിഡ്സ് കാരണം അവസരങ്ങൾ കുറയുന്നതിനെപ്പറ്റി പല അഭിനേതാക്കളും പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടനായ കാർത്തിക് ആര്യൻ. സ്റ്റാർ കിഡ്സ് കാരണം പല അവസരങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് കാർത്തിക് ആര്യൻ ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read:

Entertainment News
ലേറ്റ് ആയാലും 'ധ്രുവനച്ചത്തിരം' ലേറ്റസ്റ്റ് ആയി വരും, മദ ഗജ രാജയുടെ വിജയമാണ് എനിക്ക് പ്രചോദനം; ഗൗതം മേനോൻ

'എനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. എന്നാൽ അത് അവരുടെ കുറ്റമല്ല. ഞാൻ അതിനോടെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞാനും സിനിമാകുടുംബത്തിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ അവർക്ക് ലഭിച്ചത് പോലെ എനിക്കും ആ അവസരങ്ങൾ കിട്ടുമായിരുന്നു', കാർത്തിക് ആര്യൻ പറഞ്ഞു.

Also Read:

Entertainment News
വിവാദങ്ങൾ തുണയായോ?, ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കങ്കണ; 'എമർജൻസി' കളക്ഷൻ റിപ്പോർട്ട്

Also Read:

Entertainment News
ഈ വർഷത്തെ ആദ്യ ഹിറ്റടിച്ച് വിശാൽ, ഗ്രാൻഡ് കംബാക്കെന്ന് പ്രേക്ഷകർ; ബോക്സ് ഓഫീസിൽ അടിച്ചു കയറി 'മദ ഗജ രാജ'

ഭൂൽ ഭുലയ്യ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 400 കോടിക്ക് മുകളിലായിരുന്നു സിനിമ ആഗോള കളക്ഷൻ നേടിയത്. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. ഡിസംബർ 27 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. കാർത്തിക്കിനൊപ്പം വിദ്യ ബാലൻ, മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂൽ ഭുലയ്യ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം കൂടിയാണ് ഇത്.

Content Highlights: I have lost film roles to star kids says Kartik Aaryan

To advertise here,contact us