റീനുവിന്റെയും സച്ചിന്റെയും ബാക്കി കഥ അറിയണ്ടേ… 'പ്രേമലു 2 ജൂണിൽ തുടങ്ങും'

'പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു'

കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ ആഘോഷിച്ച ചിത്രമാണ് നസ്‌ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു'. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അണിയറപ്രവർത്തകർ സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ.

'പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു. ലൊക്കേഷൻ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ആരംഭിക്കും. മൂന്ന്-നാല് ഷെഡ്യൂൾ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. സംവിധായകൻ ​ഗിരീഷിന്റെ തീരുമാനമാണത്. ഷൂട്ട് എന്തായാലും ജൂൺ പകുതിയോടെ ആരംഭിക്കും. ആദ്യഭാ​ഗത്തെക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഉള്ളൊരു പടമാണ്,' എന്ന് ദിലീഷ് പോത്തൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:

Entertainment News
രേഖാചിത്രം കാണാത്തവരുണ്ടെങ്കിൽ എത്രയും വേഗം പോയി കാണുക: ദുൽഖർ സൽമാൻ

ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത 'പ്രേമലു' പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.

Content Highlights: Premalu 2 will start in June says Dileesh Pothen

To advertise here,contact us