ആദ്യം തല വരട്ടെ, പിള്ളേർ പിന്നാലെയെത്തും, 'വിടാമുയർച്ചിയുമായി ക്ലാഷ് വേണ്ട; റിലീസ് മാറ്റി ധനുഷ് ചിത്രം

റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 14 ന് വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു

അഭിനയത്തിനൊപ്പം സംവിധാനത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ് ധനുഷ്. പവർ പാണ്ടി, രായൻ എന്നീ രണ്ട് സിനിമകളാണ് ധനുഷിന്റെ സംവിധാനത്തിൽ ഇതുവരെ വന്ന സിനിമകൾ. രണ്ട് സിനിമകൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ രായൻ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ധനുഷിന്റെ സംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമയാണ് 'നിലാവുക്ക് എൻ മേൽ എന്നടി കോപം'. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 7ന് വാലെന്റൈൻ വീക്കില്‍ തിയേറ്ററിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

Also Read:

Entertainment News
മമ്മൂട്ടി വേണ്ട മമ്മൂട്ടി ചേട്ടൻ മതി, നിർദ്ദേശം മമ്മൂക്കയുടേത്, രാവിലെ എത്തി സീൻ റീ ഡബ്ബ് ചെയ്‌തു: ആസിഫ് അലി

ഫെബ്രുവരി 21 ന് തിയേറ്ററിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അജിത് ചിത്രമായ വിടാമുയർച്ചി ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിലാവുക്ക് എൻ മേൽ എന്നടി കോപം റിലീസ് മാറ്റിവെച്ചതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഉദയനിധിയും ടീമും നിലാവുക്ക് എൻ മേൽ എന്നടി കോപം കണ്ടെന്നും ചിത്രം ഒരുപാട് ഇഷ്ടപെട്ടന്നും വാർത്തകളുണ്ട്. തുടർന്ന് വിടാമുയർച്ചിയുമായി ക്ലാഷ് മാറ്റി മറ്റൊരു തീയതിയിൽ പുറത്തിറക്കും എന്ന് തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

#NEEK in cinemas on 21st Feb,2025 @dhanushkraja @gvprakash @theSreyas @wunderbarfilms #Dhanush #DD3 #NilavukuEnMelEnnadiKobam pic.twitter.com/BDxuKyKGMf

#Neek - Udhay and Red Giant Team watched the film yesterday and loved the film. They suggested to release the film on Feb 21 to get wide release 👌 pic.twitter.com/vm64RVs8pt

പവിഷ്, അനിഖ സുരേന്ദ്രൻ , പ്രിയ പ്രകാശ് വാര്യർ , മാത്യു തോമസ് , വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിംഗ് ജി കെ പ്രസന്ന, ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, കലാസംവിധാനം ജാക്കി, മേക്കപ്പ് ബി രാജു, വിഷ്വല്‍ ക്രിയേറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ കാവ്യ ശ്രീറാം, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി രമേശ് കുച്ചിരായര്‍, എക്സിക്യൂട്ടീവ് പ്രൊ‍ഡ്യൂസര്‍ ശ്രേയസ് ശ്രീനിവാസന്‍.

Content Highlights: Dhanush directorial film release postponded due to vidaamuyarchi

To advertise here,contact us