പ്രാവിൻകൂടിൽ ആദ്യ റഫറൻസ് 'സിങ്കം', മാസ് BGMൽ താൻ ജീപ്പിറങ്ങി വരുന്നതാലോചിച്ചപ്പോൾ വേണ്ടെന്ന് വെച്ചു; ബേസിൽ

ബേസിൽ ജോസഫിന്റെ ഈ പ്രതികരണത്തെ വേദിയിലും സദസ്സിലും കയ്യടികളോടെയാണ് സ്വീകരിച്ചത്.

പ്രാവിൻകൂട് ഷാപ്പിൽ ആദ്യം റഫറൻസായി തീരുമാനിച്ചിരുന്നത് തമിഴ് സിനിമയായ 'സിങ്കം' ആയിരുന്നുവെന്ന് മുഖ്യ അഭിനേതാവായ ബേസിൽ ജോസഫ്. സിനിമയുടെ ഷോ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേ നടത്തിയ പ്രത്യേക പ്രസ് മീറ്റിലാണ് ബേസിൽ ജോസഫ് മനസ്സ് തുറന്നത്. ബേസിൽ ജോസഫിന്റെ ഈ പ്രതികരണത്തെ വേദിയിലും സദസ്സിലും കയ്യടികളോടെയാണ് സ്വീകരിച്ചത്.

'ഡയറക്ടറാണ് സിങ്കം മോഡലാവാൻ എന്നോട് പറഞ്ഞത്, രണ്ടാഴ്ചയാണ് എന്നോട് പറഞ്ഞിരുന്ന സമയം. ജിം ട്രെയിനറോട് പറഞ്ഞപ്പോൾ നടക്കില്ലെന്ന് പറഞ്ഞു. പോലീസ് ജീപ്പിൽ നിന്നിറങ്ങി വരുമ്പോൾ സിങ്കം മോഡൽ ബിജിഎം ഇടാൻ തോന്നില്ലെന്നും പകരം കോമഡി ബിജിഎം ആവും ഇടുകയെന്നും ബേസിൽ സംഭവത്തെ കുറിച്ച് പറഞ്ഞു.

Also Read:

Entertainment News
വീണ്ടും ഹിറ്റടിച്ച് ബേസിൽ, കിടിലൻ ട്വിസ്റ്റും മ്യൂസിക്കും; മികച്ച പ്രതികരണങ്ങൾ നേടി 'പ്രാവിൻകൂട് ഷാപ്പ്'

നടൻ സൂര്യ പോലീസ് വേഷത്തിലെത്തുന്ന മാസ് ആക്ഷൻ തമിഴ് സിനിമയാണ് 'സിങ്കം'. വില്ലന്മാരെ വക വരുത്തി മുന്നേറുന്ന സത്യസന്ധനായ പോലീസ് ഓഫീസറുടെ കഥ പറയുന്ന 'സിങ്കം' സിനിമയ്ക്ക് ഇത് വരെ മൂന്ന് ഭാഗങ്ങളും ഉണ്ടായിട്ടുണ്ട്.

അതേ സമയം തിയേറ്ററിൽ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പ്രാവിൻകൂട് ഷാപ്പ്. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മികച്ച മേക്കിങ്ങിലൂടെയും കഥപറച്ചിലിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നാണ് പ്രതികരണങ്ങൾ. വീണ്ടുമൊരു ഹിറ്റ് സിനിമയുമായി ബേസിൽ ജോസഫ് തിയേറ്ററിൽ എത്തിയിരിക്കുകയാണ് എന്നും അഭിപ്രായങ്ങളുണ്ട്.

Exclusive : "I have taken reference from @Suriya_offl sir's Singam character for my police role in 'pravinkoodu shappu' movie. but finally It didn't similar like singam character because of it done by me." - @basiljoseph25 😅❤️ pic.twitter.com/aKEkotHVs2

പ്രേമലുവിന് ശേഷം വിഷ്ണു വിജയ് വീണ്ടും മ്യൂസിക് കൊണ്ടും ഞെട്ടിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ എഡിറ്റിംഗ് നന്നായിട്ടുണ്ടെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, ചാന്ദിനി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും സിനിമയുടെ ട്വിസ്റ്റുകൾ വർക്ക് ആയെന്നും ചിത്രം കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി ഒരുപടി മുന്നിൽ നിൽക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. 2025 ഒരു ഹിറ്റിലൂടെ ബേസിൽ ജോസഫ് ആരംഭിച്ചിരിക്കുകയാണ് എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമലുവിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്.

അൻവർ റഷീദ് എന്‍റർടൈയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടൈയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Content Highlights: malayalam movie 'Pravinkoodu Shappu's first referance is  Singam; actor basil joseph

To advertise here,contact us