എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര് അക്ഷമയോടെയാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. 'എസ്എസ്എംബി 29' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്കായി ആരാധകര് നിരന്തരം ചോദിക്കാറുണ്ട്. ഇപ്പോഴിതാ നായിക പ്രിയങ്ക ചോപ്ര സിനിമയുടെ ഭാഗമായി ഹൈദരാബാദിൽ എത്തിയിരിക്കുകയാണ്.
പ്രിയങ്ക എയർപോർട്ടിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്രൗൺ നിറത്തിലുള്ള ഹൂഡി വസ്ത്രത്തിലാണ് നടിയെ കാണപ്പടുന്നത്. രാജമൗലിക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായാണ് ഒന്നിക്കുന്നത്.
#GulteExclusive:#PriyankaChopra arrives in Hyderabad for the pre-production of #SSRMB - #SSMB29. pic.twitter.com/3MbBjczeD9
1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷന് ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര് ആര് ആര് കൊണ്ടൊന്നും രാജമൗലി നിര്ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന് സ്റ്റുഡിയോകളുമായി ചര്ച്ചകള് നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന് സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.
ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Priyanka Chopra Jonas arrives in Hyderabad for Mahesh Babu and SS Rajamouli’s movie