'എന്റെ ഫോട്ടോയിൽ താലി ചാർത്തിയവരുണ്ട്!'; കഹോ നാ പ്യാർ ഹേ ഓർമകളുമായി അമീഷ പട്ടേൽ

'സിന്ദൂരം ചാർത്തിയ ഫോട്ടോകളും രക്തം കൊണ്ട് എഴുതിയ കത്തുകളും തനിക്ക് ലഭിച്ചിട്ടുണ്ട്'

ഹൃത്വിക് റോഷൻ, അമീഷ പട്ടേൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ കഹോ നാ പ്യാർ ഹേ റിലീസ് ചെയ്തിട്ട് 25 വർഷം പിന്നിട്ടിരിക്കുകയാണ്. ഈ വേളയിൽ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് നായിക അമീഷ. ചിത്രം ഇറങ്ങിയതിന് പിന്നാലെ വലിയ ആരാധക വൃന്ദമാണ് തനിക്കുണ്ടായത്. തന്റെ ചിത്രങ്ങൾ ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും കൊണ്ടുപോയി, അവയിൽ താലി ചാർത്തിയവരുണ്ട്. മാത്രമല്ല സിന്ദൂരം ചാർത്തിയ ഫോട്ടോകളും രക്തം കൊണ്ട് എഴുതിയ കത്തുകളും തനിക്ക് ലഭിച്ചിട്ടുണ്ട്. അത് ഒരേസമയം സന്തോഷം നൽകുന്നവയും ഭയപ്പെടുത്തുന്നവുമായിരുന്നു എന്നും അമീഷ പട്ടേൽ പറഞ്ഞു.

'ഗ്രാമങ്ങളിൽ നിന്ന് ആളുകൾ വരും. ചിലർ എന്നെ പിന്തുടരും, എങ്ങനെയെങ്കിലും എൻ്റെ വിലാസം കണ്ടെത്തി പുറത്ത് കാത്ത് നിൽക്കും. ഇവിടെയല്ല ഞാൻ താമസിക്കുന്നത് എന്ന് കള്ളം പറഞ്ഞ് കാവൽക്കാരനും സെക്യൂരിറ്റി ഗാർഡും അവരെ പറഞ്ഞു വിടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന സമയമായിരുന്നു അത്,' എന്ന് അമീഷ പട്ടേൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read:

Entertainment News
'അങ്ങേയറ്റം ഹൃദയഭാരത്തോടെ രാജി സമർപ്പിക്കുന്നു'; എഎംഎംഎ ട്രഷറർ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദൻ

2000 ജനുവരി 14നാണ് കഹോ നാ പ്യാർ ഹേ റിലീസ് ചെയ്തത്. ഹൃത്വിക്കിന്റെയും അമീഷയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അനുപം ഖേര്‍, ഫരീദ ജലാല്‍, സതീഷ് ഷാ, മൊഹ്‌നിഷ് ബാല്‍, ദലിപ് താഹില്‍, ആശിഷ് വിദ്യാര്‍ഥി, വ്രജേഷ് ഹിര്‍ജി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലറിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. ഈ മാസം 10 ന് ചിത്രം റീ റിലീസ് ചെയ്യുകയുമുണ്ടായി.

Content Highlights: Amisha Patel shares the memories of Kaho Naa Pyar Hai

To advertise here,contact us