'വമ്പൻ താരത്തെ കാസ്റ്റ് ചെയ്യാമായിരുന്നു, എന്നാൽ…'; ജേസൺ സഞ്ജയ്‌യുടെ ചിത്രത്തെക്കുറിച്ച് തമൻ

ജേസൺ സഞ്ജയ് എന്തുകൊണ്ട് സന്ദീപ് കിഷനെ നായകനായി തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് പറയുകയാണ് എസ് തമൻ

നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഇപ്പോഴിതാ ജേസൺ സഞ്ജയ് എന്തുകൊണ്ട് സന്ദീപ് കിഷനെ നായകനായി തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് പറയുകയാണ് സംഗീത സംവിധായകൻ എസ് തമൻ.

'ജേസൺ സഞ്ജയ് ഈ തിരക്കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന് ഏതെങ്കിലും വലിയ താരത്തെ നിസാരമായി കാസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്യുന്നതിന് സന്ദീപ് കിഷൻ തന്നെയാണ് ശരിയായ ചോയ്സ് എന്നതിനാൽ മറ്റു ഓപ്‌ഷനുകളിലേക്ക് അദ്ദേഹം പോയില്ല. ഈ ചിത്രം ഒരു വലിയ വിജയമാകും,' എന്നാണ് തമൻ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ സംവിധന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. മോഷൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവയെല്ലാം ആരെന്ന് നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.

Also Read:

Entertainment News
അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിൽ നിന്ന് ജി വി പ്രകാശ് പുറത്ത്? സമൂഹ മാധ്യമങ്ങളിൽ ചർച്ച

ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷൻ. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. നേരത്തെ വിജയ് ചിത്രമായ വാരിസിന് സംഗീതമൊരുക്കിയതും തമൻ ആയിരുന്നു. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വാരിസ്, മാനാട്, ഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചയാളാണ് പ്രവീൺ കെ എൽ.

Content Highlghts: Thaman S talks about ason Sanjay’s directorial debut

To advertise here,contact us