സൂക്ഷ്മദർശിനി ഒന്നൂടെ ഒന്ന് കണ്ടാലോ? ഒടിടി റിലീസ് അപ്ഡേഷൻ പുറത്ത്

നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു

icon
dot image

എം സി ജിതിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയേറ്ററുകളിൽ വലിയ വിജയം നേടിയ സിനിമയാണ് സൂക്ഷ്മദർശിനി. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഈ മാസം 11ന് ഒടിടിയിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്.

Image

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിച്ചത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്.

Also Read:

Entertainment News
ലൈംഗികദാരിദ്ര്യമുള്ള സമൂഹത്തെ ഓർത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല ജീവിതത്തിന്; ശ്രദ്ധ നേടി റിമയുടെ പോസ്റ്റ്

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യറാണ്.

Content Highlights: Sookshmadarshini OTT release announced by the crew

To advertise here,contact us
To advertise here,contact us
To advertise here,contact us