മമ്മൂക്കയുടെ ഒരു വലിയ ' yes ' ഇല്ലായിരുന്നെങ്കിൽ രേഖാചിത്രമില്ലെന്ന് അവൻ എപ്പോഴും പറയും; ഷാഫി പറമ്പിൽ

"പ്രിയപ്പെട്ട ജോഫിന്റെ രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയിൽ പറഞ്ഞാൽ 'വർക്കായി' എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം,അഭിമാനം"

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സംവിധായകനെയും സിനിമയെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. ചാക്കോ മാഷിന്റെ മകന്റെ കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നുവെന്നും, നാലു വർഷത്തോളം ജോഫിൻ ഉള്ളിൽ കൊണ്ട് നടന്ന കഥയാണ് ഇപ്പോൾ സിനിമ ആയതെന്നും ഷാഫി പറഞ്ഞു. സിനിമയുടെ വിജയത്തിൽ അഭിനന്ദനങ്ങളും ഷാഫി അറിയിച്ചു. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് ഷാഫി ഇക്കാര്യം കുറിച്ചത്.

'മുണ്ടൂരിലെ ചാക്കോ മാഷ്ടെ മകന്റെ കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നു. അവനെ പരിചയപ്പെട്ട കെ എസ് യു കാലം മുതലെ അവന്റെ സ്വപ്നം ഒരു സിനിമാ സംവിധായകൻ ആവുക എന്നതായിരുന്നു. തുടക്കക്കാരന് ധൈര്യമായി ആദ്യാവസരം നൽകി മമ്മൂക്ക അവനെ ചേർത്ത് പിടിച്ചപ്പോൾ പിറന്ന പ്രീസ്റ്റിന് ശേഷം അവനോട് ചോദിക്കാൻ തുടങ്ങിയതാണ് അടുത്തത് എപ്പഴാണെന്ന്. ഇതിലും മമ്മുക്കയുടെ ഒരു വലിയ #Yes ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്നവൻ എപ്പോഴും പറയും.

4 വർഷത്തോളം അവൻ ഈ കഥ ഉള്ളിൽ കൊണ്ട് നടക്കുന്നു. ഇന്ന് പ്രിയപ്പെട്ട ജോഫിന്റെ രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയിൽ പറഞ്ഞാൽ 'വർക്കായി' എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം,അഭിമാനം. ആസിഫലിക്കും അനശ്വരക്കും ടീമിനും അഭിനന്ദനങ്ങൾ. അന്നും ഇന്നും അവനെ പിന്തുണക്കുന്ന ആന്റോ ജോസഫ് ആന്റോ ഏട്ടനും രേഖാചിത്രം നിർമ്മിച്ച വേണു കുന്നപ്പിള്ളിക്കും സ്നേഹാഭിവാദ്യങ്ങൾ,'ഷാഫി പറമ്പിൽ പറഞ്ഞു.

Also Read:

Entertainment News
'നേരെ മമ്മൂക്കയെ ചെന്ന് കാണാനാണ് പറഞ്ഞത്, നല്ല സിനിമ സംഭവിച്ചതിൽ സന്തോഷം'; പ്രതികരിച്ച് ആസിഫ് അലി

അതേസമയം, കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlights: Congress MP Shafi Parambi congratulates the success of the Rekhachithram film

To advertise here,contact us