'നേരെ മമ്മൂക്കയെ ചെന്ന് കാണാനാണ് പറഞ്ഞത്, നല്ല സിനിമ സംഭവിച്ചതിൽ സന്തോഷം'; പ്രതികരിച്ച് ആസിഫ് അലി

ആദ്യ പകുതിയേക്കാൾ വളരെ മികച്ചതാണ് സിനിമയുടെ രണ്ടാം പകുതിയെന്നും സിനിമയുടെ അവസാനത്തെ അര മണിക്കൂർ ഞെട്ടിപ്പിച്ചെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. മികച്ച രണ്ടാം പകുതിയാണ് സിനിമയുടേതെന്നും ആസിഫ് അലി നല്ല പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നല്ല സിനിമ ചെയ്യണം എന്ന് മാത്രമാണ് ആഗ്രഹം. അത് സംഭവിച്ചിട്ടുണ്ടെന്നും ജോഫിന്റെ മാജിക് ആണ് രേഖാചിത്രമെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ആസിഫ് അലി പറഞ്ഞു. മമ്മൂക്കയെ കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നേരെ അങ്ങോട്ട് പോകണമെന്നാണ്

പറഞ്ഞതെന്നായിരുന്നു ആസിഫിന്റെ പ്രതികരണം.

Also Read:

Entertainment News
അടിച്ചു കേറി ആസിഫ് അലി, ഞെട്ടിച്ച് രണ്ടാം പകുതി; ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളുമായി രേഖാചിത്രം

'തിയേറ്ററിൽ എല്ലാവരുടെയും ഒപ്പമിരുന്നു സിനിമ കണ്ടാൽ മാത്രമേ നമ്മൾ ചെയ്തത് നല്ലതാണോ അല്ലയോയെന്ന് മനസിലാകൂ. ഇനി ധൈര്യമായി പ്രൊമോഷൻസിന് ഇറങ്ങാം, കാണാൻ നിർബന്ധിക്കാം. എപ്പോഴും സംഭവിക്കുന്ന ഒരു സിനിമയല്ല രേഖാചിത്രം എന്നാണ് എല്ലാവരും പറയുന്നത്. തീർച്ചയായിട്ടും ഇത് ജോഫിന്റെ മാജിക് ആണ്. രണ്ട് സിനിമകൾ മാത്രമാണ് ജോഫിൻ ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ഈ വർഷം തുടക്കം നല്ല രീതിയിലായതിൽ സന്തോഷമുണ്ട്', ആസിഫ് അലി പറഞ്ഞു.

Also Read:

Entertainment News
അടിച്ചു കേറി ആസിഫ് അലി, ഞെട്ടിച്ച് രണ്ടാം പകുതി; ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളുമായി രേഖാചിത്രം

ആദ്യ പകുതിയേക്കാൾ വളരെ മികച്ചതാണ് സിനിമയുടെ രണ്ടാം പകുതിയെന്നും സിനിമയുടെ അവസാനത്തെ അര മണിക്കൂർ ഞെട്ടിപ്പിച്ചെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും പ്രകടനങ്ങൾ സിനിമയ്ക്ക് മുതൽക്കൂട്ടാണെന്നും അഭിപ്രായങ്ങളുണ്ട്. പതിഞ്ഞ താളത്തിൽ പോകുന്ന സിനിമ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ തന്നെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നെന്നും റിവ്യൂസിൽ പറയുന്നു. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Also Read:

Entertainment News
'അഭിനയം ഇഷ്ടമില്ലാത്ത പ്രൊഫെഷൻ, നാഷണൽ അവാർഡിന് മുൻപ് അഭിനയം നിർത്താൻ ആഗ്രഹിച്ചിരുന്നു'; നിത്യ മേനൻ

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlights: Asif Ali response after Rekhachithram first day response

To advertise here,contact us