കഴിഞ്ഞ തവണ മമ്മൂക്ക കലോത്സവത്തിന് വന്നത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള വസ്ത്രത്തിൽ, ഞാനും അങ്ങനെ തന്നെ!; ടൊവിനോ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.

കഴിഞ്ഞ തവണ മമ്മൂക്ക കലോത്സവത്തിന് എത്തിയത് പോലെ ഇത്തവണ താനും സ്കൂൾ കലോത്സവത്തിൽ പ്രേക്ഷരുടെ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിച്ചാണ് എത്തിയതെന്ന് ടൊവിനോ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ട് ദിവസം മുന്നേ ഒരു വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മമ്മൂക്ക വന്നപ്പോൾ അദ്ദേഹവും ഒരു വീഡിയോ കണ്ടതിന് ശേഷമാണ് എന്ത് വസ്ത്രം ധരിച്ച് കലോത്സവത്തിന് വരണമെന്ന് തീരുമാനിച്ചത്. ഞാനും സമാനമായി ഒരു വീഡിയോ കണ്ടപ്പോൾ ഏറ്റവും സന്തോഷം തോന്നിയത് ഞാൻ ഏത് വേഷത്തിൽ വന്നാലും കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞു കേട്ടപ്പോഴാണ്. ഒരുപാട് നന്ദി, ഒരുപാട് സ്നേഹം. ആ കൂട്ടത്തിൽ ഒരുപാട് പേർ പറഞ്ഞു, കറുത്ത ഷർട്ടും വെളുത്ത മുണ്ടും ഉടുത്ത് വന്നാൽ നല്ല രസമായിരിക്കുമെന്ന്. ഭാഗ്യവശാൽ എന്റെ കയ്യിൽ ഏറ്റവും കൂടുതൽ ഉള്ളത് കറുത്ത ഷർട്ടുകൾ ആയതിനാൽ എനിക്ക് അത് വളരെ എളുപ്പമായിരുന്നു' ടൊവിനോ പറഞ്ഞത് ഇങ്ങനെ.

Also Read:

Entertainment News
പൊങ്കലിന് ഇല്ല, ചിയാൻ എത്താൻ അല്പം വൈകും; 'വീര ധീര സൂരൻ' റിലീസ് ഡേറ്റ് അപ്ഡേറ്റ് പുറത്ത്

കഴിഞ്ഞ സ്കൂൾ കലോത്സവത്തിന് മമ്മൂട്ടി വേദിയിൽ പ്രസംഗിക്കുന്നതിനിടെ താൻ ഏത് വസ്ത്രം ധരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്ന ഒരു യൂട്യൂബ് ചാനലിന്റെ വോക്‌സ് പോപ്പ് കണ്ടിരുന്നുവെന്നും അതിൽ കൂടുതൽ പേർ പറഞ്ഞിരിക്കുന്ന വസ്ത്രം വെളുത്ത ഷർട്ടും വെളുത്ത മുണ്ടും ആണെന്ന് നടൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലോത്സവത്തിൽ മമ്മൂട്ടി അന്ന് വന്നത് കറുപ്പ് ഷർട്ടും വെളുത്ത മുണ്ടും ധരിച്ചായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ തങ്ങളുടെ ജില്ലയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയാൽ ഒരു ദിവസം അവധി ലഭിക്കും എന്നത് മാത്രമായിരുന്നു തനിക്ക് സംസ്ഥാന സ്കൂൾ കലാമേളയുമായിട്ടുള്ള ബന്ധമെന്നും എന്നാൽ ഇപ്പോൾ വൈവിധ്യം എന്ന് പറയുന്നത് പോലെ താൻ പ്രവർത്തിച്ചികൊണ്ടിരിക്കുന്ന മേഖല കലാ രംഗമാണെന്നും ടൊവിനോ പറഞ്ഞു. കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകളും ടൊവിനോ നേർന്നു.

Content Highlights:Tovino says how he came to the Mammooka Kalothsavam in the audience's favorite costume this time too

To advertise here,contact us