കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം ഗോകുലം മൂവീസിന്റെ ചിത്രത്തിൽ നായകനായി നിവിൻ പോളി

2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റിൽ ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗോകുലം മൂവീസ് നിർമ്മിക്കുന്ന നിവിൻ പോളി ചിത്രം കൂടിയാണിത്. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.

അതേസമയം, കഴിഞ്ഞ വർഷം രണ്ടു ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വർഷങ്ങൾക്കു ശേഷവും. നിവിൻ അതിഥിവേഷത്തിലെത്തിയ വർഷങ്ങൾക്കു ശേഷം ബോക്സ്ഓഫിസിൽ വിജയം നേടി. ചിത്രത്തിലെ നിവിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. നയൻ‌താര - നിവിൻ പോളി കോമ്പിനേഷനിൽ ഒരുങ്ങുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ‘ലവ് ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്നു. ഒരു ഫീൽഗുഡ് എന്റർടെയ്നറായിരിക്കും സിനിമ എന്നാണ് സൂചന.

Also Read:

Entertainment News
കഴിഞ്ഞ തവണ മമ്മൂക്ക കലോത്സവത്തിന് വന്നത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള വസ്ത്രത്തിൽ, ഞാനും അങ്ങനെ തന്നെ!; ടൊവിനോ

ഫാർമയെന്ന വെബ് സീരീസും നിവിൻ പോളിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രൊജക്റ്റാണ്. നിവിൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസിന്റെ സംവിധായകൻ പി.ആർ. അരുൺ ആണ്. അരുൺ തന്നെയാണ് ഫാർമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

വണ്ണം കുറച്ചുള്ള നിവിന്റെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ അടുത്തിടെ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന നടന്റെ തിരിച്ചുവരവായാണ് ആരാധകർ ചിത്രങ്ങളെ ആഘോഷമാക്കിയത്.

Content Highlights: Nivin Pauly is the hero in Gokulam Movies' film

To advertise here,contact us