പറഞ്ഞതുപോലെ ബഞ്ച് മാർക്കുമായി ഉണ്ണി; ഏഴ് ദിവസം കൊണ്ട് അഞ്ച് കോടി നേടി മാർക്കോ തെലുങ്ക് പതിപ്പ്

ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്

പാൻ ഇന്ത്യൻ ലെവലിൽ വലിയ വിജയം നേടി കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം മാർക്കോ. മലയാളത്തിലെ ദി മോസ്റ്റ് വയലന്റ് മൂവി എന്ന ബ്രാൻഡിലെത്തിയ സിനിമയുടെ തെലുങ്ക് പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാർക്കോ തെലുങ്ക് പതിപ്പ് ഏഴ് ദിവസങ്ങൾ കൊണ്ട് അഞ്ച് കോടിക്ക് മുകളിലാണ് കളക്ട് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

സിനിമയുടെ ഹിന്ദി പതിപ്പ് ഇതിനകം 10 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. മാത്രമല്ല ബേബി ജോൺ ഉൾപ്പടെയുളള ബോളിവുഡ് സിനിമകളുടെ സ്ക്രീനുകൾ പോലും മാർക്കോ ഹിന്ദി പതിപ്പ് സ്വന്തമാക്കുന്ന കാഴ്ചയുമുണ്ട്. ആഗോളതലത്തിലാകട്ടെ സിനിമ 100 കോടി എന്ന സംഖ്യ കടന്നു കഴിഞ്ഞു. നിർമാതാക്കളായ ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.

Also Read:

Entertainment News
'ലാലേട്ടന്റെ ആര്യനിൽ ഇത് പോലൊരു ഫൈറ്റ് നമ്മള്‍ കണ്ടിട്ടുണ്ട്'; മാർക്കോയിലെ CAGE ഫൈറ്റിന് പിന്നിലെ കഥ

ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Marco Telugu version collected over five crores

To advertise here,contact us