'ആദ്യമായി മറ്റൊരാളുടെ കഥയിൽ ചെയ്ത സിനിമ', ഗെയിം ചേഞ്ചർ ഒരുക്കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് ഷങ്കർ

ജനുവരി 10 ന് ഗെയിം ചേഞ്ചർ തിയേറ്ററിലെത്തും. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്

തന്റെ ശൈലി നിലനിർത്തിക്കൊണ്ട് കാർത്തിക് സുബ്ബരാജിന്റെ പ്രതീക്ഷകൾ ബാലൻസ് ചെയ്യുക എന്നതായിരുന്നു ഗെയിം ചേഞ്ചർ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്ന് സംവിധായകൻ ഷങ്കർ. നൻപൻ എന്ന റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാൻ മറ്റൊരാളുടെ കഥ അഡാപ്റ്റ് ചെയ്ത് സിനിമ ചെയ്യുന്നതെന്നും ഷങ്കർ പറഞ്ഞു. ഗെയിം ചേഞ്ചറിന് മുൻപ് മറ്റു രണ്ട് കഥകൾ തന്റെ മനസിലുണ്ടായിരുന്നുവെന്നും എന്നാൽ പല കാര്യങ്ങൾ കൊണ്ട് അത് മാറ്റിവെച്ച് ഒടുവിൽ കാർത്തിക് സുബ്ബരാജിന്റെ കഥയിലേക്ക് എത്തിയെന്നും ഡെക്കാൻ ക്രോണിക്കിൾസിന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞു.

Also Read:

Entertainment News
500 കോടി ബഡ്ജറ്റിൽ 'ഗെയിം ചേഞ്ചർ', സിനിമയിലെ ആ ഗാനം കാണാനായി മാത്രം നിങ്ങൾ ഐമാക്‌സിൽ പോകും; എസ്ജെ സൂര്യ

'കോവിഡിന് ശേഷം ഇൻഡസ്ട്രി ഒന്നാകെ കൺഫ്യൂഷനിലായിരുന്നു. ഞാൻ ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെയും മൂന്നാം ഭാഗത്തിന്റെയും തിരക്കിലായിരുന്നു. ഒപ്പം എന്റെ സ്വപ്ന ചിത്രമായ വേൽപരിയുടെ തിരക്കഥയും എഴുതുന്നുണ്ടായിരുന്നു. അതിനോടൊപ്പം രണ്ട് ഐഡിയകളും എന്റെ മനസിലുണ്ടായിരുന്നു. ഒരു കഥ പുതുമുഖത്തെ വെച്ചായിരുന്നു ആലോചിച്ചത്. എന്നാൽ ഒരുപാട് വിഎഫ്എക്സ് വേണ്ടിവരുന്ന കഥയായിരുന്നു അത്. അടുത്തത് ഒരു സ്പൈ ത്രില്ലർ ആയിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ നിരവധി വിദേശ രാജ്യങ്ങളിൽ ഷൂട്ട് ചെയ്യേണ്ടതായതിനാൽ അതും മാറ്റിവെച്ചു. അങ്ങനെയാണ് കാർത്തിക് സുബ്ബരാജിന്റെ കഥയിലേക്ക് എത്തിയത്', ഷങ്കർ പറഞ്ഞു.

Also Read:

Entertainment News
തലൈവർ ഫാൻസ്‌ ഒരുങ്ങിക്കോളൂ, ഇത് വമ്പൻ സംഭവമാകും; 'കൂലി' അപ്ഡേറ്റുമായി രജനികാന്ത്

ജനുവരി 10 ന് ഗെയിം ചേഞ്ചർ തിയേറ്ററിലെത്തും. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ഗെയിം ചേഞ്ചറിന്റെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിനിമയിലെ ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.6 കോടിയാണ് ഈ ഗാനത്തിനായി മാത്രം ഷങ്കർ ചെലവാക്കിയത്. രാം ചരണിന് ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് സിനിമ കണ്ടതിന് ശേഷം സംവിധായകൻ സുകുമാർ പറഞ്ഞത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: Shankar talks about the challenges while making Game changer

To advertise here,contact us