ഓസ്കറിലേക്ക് അയക്കേണ്ടിയിരുന്ന ചിത്രം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്', അതിനർത്ഥം ലാപതാ മോശമാണെന്നല്ല: അനുരാഗ് കശ്യപ്

'ഇതേ അവസ്ഥ 'ലഞ്ച് ബോക്സി'ന്റെ കാര്യത്തിലും ആർ ആർ ആർ ന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്'

icon
dot image

ഓസ്കാർ പുരസ്കാരത്തിലേക്ക് അയക്കേണ്ടിയിരുന്ന ചിത്രം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' ആയിരുന്നു എന്ന് സംവിധായകൻ അനുരാഗ് കശ്യപ്. അതിനർത്ഥം ലാപതാ മോശമാണെന്നല്ല, ലാപതാ ലേഡീസ് തനിക്കിഷ്ടമുള്ള ചിത്രം തന്നെയാണെന്നും എന്നാൽ ഓസ്കാർ പുരസ്‌കാരം നേടണം എന്നുണ്ടായിരുന്നു എങ്കിൽ പായൽ കപാഡിയയുടെ ചിത്രമായിരുന്നു അയക്കേണ്ടയിരുന്നതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഓസ്കാറിലേക്ക് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തന്നെയായിരുന്നു അയക്കേണ്ടിരുന്നത്. പുരസ്‌കാരം കിട്ടണമെങ്കിൽ ആ സിനിമ തന്നെയായിരുന്നു അയക്കേണ്ടിയിരുന്നത്. 'ലാപതാ ലേഡീസ്' എനിക്കിഷ്ടമുള്ള ചിത്രം തന്നെയാണ്. ഏതു സിനിമയായിരുന്നു അയക്കേണ്ടിയിരുന്നത് എന്ന ചോദ്യത്തിന് പായൽ പറഞ്ഞ ഉത്തരം എനിക്ക് ഒരുപാട് ഇഷ്ടമായി. 'ഒരുപാട് സിനിമകൾ ഈ വർഷം റിലീസിനെത്തി. അതിൽ മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് മത്സരിക്കുന്നത്' - എന്നായിരുന്നു അവരുടെ മറുപടി. ആ മറുപടി മനോഹരമായിരുന്നു. വളരെ സെക്യൂറായ ആളാണ് പായൽ.

Also Read:

Entertainment News
ഡേറ്റ് ചെയ്യുന്നുണ്ടോ,തേച്ചിട്ടുണ്ടോയെന്ന് ചോദ്യം, തമ്പ്നെയില്‍സ് മാറ്റാൻ വിളിച്ചുപറഞ്ഞിട്ടുണ്ട്: അനശ്വര രാജൻ

ഓസ്കറിൽ പുരസ്‌കാരം നേടണം എന്നായിരുന്നു എങ്കിൽ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തന്നെയായിരുന്നു അയക്കേണ്ടിയിരുന്നത്. ലാപതാ ലേഡീസ് ഒരു മോശം സിനിമയാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർഥം. ഇതേ അവസ്ഥ 'ലഞ്ച് ബോക്സി'ന്റെ കാര്യത്തിലും ആർ ആർ ആർ ന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ ഇങ്ങനെയാണ്. നമ്മുടെ ചില ധാരണകൾ ഇങ്ങനെയാണ്'അനുരാഗ് കശ്യപ് പറഞ്ഞു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഗ്രാന്‍ പ്രീ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'.

Content Highlights: Anurag Kashyap said that the film that should have been sent to Oscar was All We Imagine As Light

To advertise here,contact us
To advertise here,contact us
To advertise here,contact us