ഓരോ സിനിമ കഴിയുമ്പോഴും വലുതാവുന്ന നടനാണ് ആസിഫ് അലി;ജിസ് ജോയ്

'നമ്മളെ വിശ്വസിച്ച് ഡേറ്റ് തരുമ്പോൾ ആ നടന്റെ നിലവിലെ മാർക്കറ്റിന് ബുദ്ധിമുട്ട് ഉണ്ടാകാതെ സിനിമ ചെയ്യൻ ശ്രദ്ധിക്കാറുണ്ട്'

ജിസ് ജോയുടെ സംവിധാനത്തിൽ ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ടിൽ ഈ വർഷം തിയേറ്ററിൽ ഹിറ്റടിച്ച ചിത്രമാണ് തലവൻ. ഓരോ സിനിമ കഴിയുമ്പോഴും വളരുന്ന നടനാണ് ആസിഫ് അലിയെന്ന പറയുകയാണ് ജിസ് ജോയ്. ഏത് നടനായാലും അദ്ദേഹം നമ്മളെ വിശ്വസിച്ച് ഡേറ്റ് തരുമ്പോൾ ആ നടന്റെ നിലവിലെ മാർക്കറ്റിങ്ങിന് ബുദ്ധിമുട്ട് ഉണ്ടാകാതെ സിനിമ ചെയ്യൻ ശ്രദ്ധിക്കാറുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. റിപ്പോർട്ടർ ലെെവ് സംഘടിപ്പിച്ച റൗണ്ട് ടേബിളിലിലാണ് പ്രതികരണം.

'ഓരോ സിനിമ കഴിയുമ്പോഴും വല്ലാതെ വളരുന്ന നടനാണ് ആസിഫ് അലി. അഭിനേതാവായിട്ടും ഒരു നല്ല വ്യക്തിയായിട്ടുമുള്ള ആസിഫിന്റെ വളർച്ച എല്ലാ രീതിയിലും പ്രേക്ഷകർക്ക് മനസിലായി. നൂറു ശതമാനം സത്യസന്ധമായി പറയട്ടെ തലവൻ കഴിയുമ്പോൾ ആസിഫിന്റെ വിജയം അല്ലെങ്കിൽ ഏത് അഭിനേതാവായാലും അദ്ദേഹത്തിന് എന്ത് പറ്റും എന്നത് സിനിമ ചെയ്യുമ്പോൾ ആലോചിക്കുന്ന കാര്യമാണ്. ഒരു നടൻ നമ്മളെ വിശ്വസിച്ച് ഡേറ്റ് തരുകയാണ്, നമ്മൾ കാരണം അയാളുടെ ഇപ്പോഴുള്ള നിലയിൽ മോശം വരരുത്. കുറെകൂടെ ഭേദപ്പെട്ട അവസ്ഥയിലേക്ക് പോയില്ലെങ്കിലും ബുദ്ധിമുട്ടുണ്ടാകരുത് എന്ന് ആഗ്രഹിക്കാറുണ്ട്. എന്തെങ്കിലും ആ നടനിൽ നിന്ന് കൂടുതൽ കിട്ടുമെങ്കിൽ അത് ഉപയോഗിക്കാറുമുണ്ട്.

Also Read:

Entertainment News
ജനറേറ്റര്‍ അടിച്ചു പോയത് കൊണ്ടാണ് ടൊവിനോയുടെ ആ സീൻ കിട്ടിയത്; ജിതിൻ ലാൽ

ഇത്തവണ തലവൻ ചെയ്യുമ്പോൾ ബിജു മേനോന്റെ സപ്പോർട്ട് കൂടെ എനിക്കുണ്ട്. ആദ്യമായാണ് ഞാൻ ബിജു ഏട്ടന്റെ കൂടെ വർക് ചെയ്യുന്നത്. ആസിഫ്-ബിജു ചേട്ടൻ കോമ്പിനേഷൻ ചിത്രങ്ങളായ വെള്ളിമൂങ്ങ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയവ നമുക്ക് ഇഷ്ടമാണ്. അപ്പോൾ ആ രണ്ടു പേരെ കിട്ടുന്നു എന്നതിൽ സന്തോഷത്തിലായിരുന്നു ഞാൻ. എനിക്ക് ഒരു ലേബൽ ഉണ്ടായിരുന്നു സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പർ പൗർണമി എല്ലാം ചെയ്ത് ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ എന്ന്. അതിനെ ഒന്ന് ബ്രേക്ക് ചെയ്യാൻ പറ്റണം എന്നുണ്ടായിരുന്നു.

തലവന്‍റെ സ്ക്രിപ്റ്റില്‍ കഥ, തിരക്കഥ, സംഭാഷണം വേറെ രണ്ടു പേരായിരുന്നു, മറ്റ് അഞ്ചു സിനിമകളിലും തിരക്കഥ സംഭാഷണം ഞാൻ ആണ് എഴുതിയത്. തലവനിൽ സംഭാഷണം ഒരുക്കിയത് ഞാൻ തന്നെയാണ്. ഈ സ്ക്രിപ്റ്റ് വളരെ മനോഹരമായിരുന്നു. ഓരോ പത്തു മിനിറ്റിലും പുതിയ കാര്യങ്ങൾ സംഭവിക്കുണ്ടായിരുന്നു അതിന്റെ ഒരു ധൈര്യം സംവിധായകൻ എന്ന നിലയിൽ എനിക്കുണ്ടായായിരുന്നു,' ജിസ് ജോയ് പറഞ്ഞു.

Also Read:

Entertainment News
അഹങ്കാരം കയറിയ സമയത്ത് ഞാന്‍ വേണ്ടെന്ന് വെച്ച ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; വിന്‍സി അലോഷ്യസ്

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ പറയുന്നത്. ഇതിലേക്ക് അപ്രതീക്ഷിതമായി ഒരു കൊലപാതകം കൂടി കടന്നുവരുന്നതോടെ ചിത്രം ത്രില്ലര്‍ മോഡിലേക്ക് നീങ്ങുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമുള്ള ആസിഫ് അലിയുടെ

ബോക്സ്ഓഫീസ് തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം.

Content Highlights:  Jis Joy says Asif Ali is an actor who gets better with every film

To advertise here,contact us